»   »  ''തിയേറ്ററിനുളളില്‍ അടിപിടിയുണ്ടാക്കുന്നത് ബുദ്ധി ജീവി ജാഡ കാണിക്കാന്‍''

''തിയേറ്ററിനുളളില്‍ അടിപിടിയുണ്ടാക്കുന്നത് ബുദ്ധി ജീവി ജാഡ കാണിക്കാന്‍''

Posted By: Pratheeksha
Subscribe to Filmibeat Malayalam

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തിയേറ്ററിനുളളില്‍ അടിപിടിയുണ്ടാക്കുന്നത്  ബുദ്ധിജീവി ജാഡ കാണിക്കാനാണെന്ന് നടന്‍ കൊച്ചു പ്രേമന്‍. തിരുവനന്തപുരത്താണു താമസമെങ്കിലും ഇതു വരെ ചലച്ചിത്ര മേളയില്‍ പങ്കെടുത്തിരുന്നില്ല. ഇത്തരം മേളകള്‍ ഒരു വിഭാഗം ആളുകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുളളതാണെന്നായിരുന്നു ധാരണയെന്നു  കൊച്ചു പ്രേമന്‍ പറയുന്നു.

ഈ വര്‍ഷം ഐഎഫ്എഫ്കെയുടെ ഭാഗമായതോടെ അത് തെറ്റായ ധാരണയായിരുന്നുവെന്ന് മനസ്സിലായതായി. കുറച്ചു പേര്‍ മാത്രമേ ഗൗരവമായി സിനിമ കാണാനും അസ്വദിക്കാനുമായി എത്തുന്നുള്ളൂ. അധിക പേരും സമയംകൊല്ലാനാണ് തിരുവനന്തപുരത്ത് എത്തുന്നതെന്നും  നടന്‍ പറഞ്ഞു.

Read more: ഇനി മുതല്‍ പാക് സിനിമാ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നു ഷാറൂഖ് ഖാന്‍

kprean-13-1

അടിപിടിയുണ്ടാക്കി ഐഎഫ്എഫ് കെയ്ക്കു കയറുന്നത് കാലങ്ങളായുളള കാഴ്ച്ചയാണ്. പ്രത്യേകിച്ചും മലയാള ചിത്രങ്ങള്‍ക്ക്. എന്നാല്‍ ഇത്തരം പടങ്ങള്‍ തിയേറ്ററുകളില്‍ റിലീസാവുമ്പോള്‍ ആരും കാണാന്‍ പോവാറില്ലെന്നു കൊച്ചു പ്രേമന്‍ പറയുന്നു.

തങ്ങള്‍ ബുദ്ധിജീവി പടങ്ങളേ കാണൂ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ഇവര്‍ തിയേറ്ററുകള്‍ക്കു മുന്നില്‍ അടിപിടി കൂടുന്നത്. എന്നാല്‍ എല്ലാവരും ഇത്തരക്കാരാണെന്ന അഭിപ്രായം തനിക്കില്ലെന്നും കൊച്ചു പ്രേമന്‍ പറഞ്ഞു. മേളയിലെത്തിയ നടന്‍ മാതൃഭൂമിയോടു സംസാരിക്കവേയാണ്  ഈ കാര്യങ്ങള്‍ പങ്കുവച്ചത്.

English summary
kochupreman talking about iffk

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam