For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിനോട് ചെയ്ത അതേ ചതി ദിലീപിനോടും! കോടതി സമക്ഷം ബാലന്‍ വക്കീലിന് മുകളിലും കൊലക്കത്തി!!

  |
  ബാലൻ വക്കീലിനും പണികിട്ടി | filmibeat Malayalam

  ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കമ്മാരസംഭവത്തിന് ശേഷം ദിലീപിന്റേതായി റിലീസ് ചെയ്ത സിനിമയായിരുന്നിത്. മോഹന്‍ലാല്‍ ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ചിത്രവും കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു.

  മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ മാസ്! സംവിധായകന്‍ ഫാസിലിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ!!

  മമ്മൂട്ടിയും പിഷാരടിയുമെല്ലാം എത്തി! നടന്‍ നിയാസ് ബക്കറുടെ മകളുടെ വിവാഹം താരങ്ങളുടെ സംഗമവേദിയായി!!

  ഫെബ്രുവരി 21 ന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. തിയറ്ററുകളില്‍ നിന്നും ലഭിച്ച പിന്തുണ ബോക്‌സോഫീസിലും നല്ല പ്രകടനം നടത്താന്‍ കാരണമായി. എന്നാല്‍ സിനിമയുടെ ജീവന്‍ തന്നെ ഇല്ലാതാക്കുന്ന മറ്റൊരു ചതി ബാലന്‍ വക്കീലിനും സംഭവിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  കോടതി സമക്ഷം ബാലന്‍ വക്കീല്‍

  കോടതി സമക്ഷം ബാലന്‍ വക്കീല്‍

  ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ദിലീപിനൊപ്പം സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് പ്രിയ ആനന്ദ്, അജു വര്‍ഗീസ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിലീപിന്റെയും സിദ്ദിഖിന്റെയും പ്രകടനത്തിനാണ് ഏറ്റവുമധികം കൈയടി ലഭിക്കുന്നത്.

  ബാലന്‍ വക്കീലും ചോര്‍ന്നു

  ബാലന്‍ വക്കീലും ചോര്‍ന്നു

  ഈ വര്‍ഷം റിലീസിനെത്തിയ ഹിറ്റ് സിനിമകളില്‍ ഒന്നായി കോടതി സമക്ഷം ബാലന്‍ വക്കീലും മാറിയിരിക്കുകയാണ്. റിലീസിനെത്തിയ ആദ്യ ആഴ്ചയില്‍ തന്നെ ബോക്‌സോഫീസിലും മോശമില്ലാത്ത തുക കണ്ടെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ കോടതി സമക്ഷം ബാലന്‍ വക്കീലും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പൈറസി സൈറ്റിലൂടെയാണ് ഈ സിനിമയും പുറത്ത് വന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഫുള്‍ മൂവി തന്നെയാണ് പുറത്ത് വന്നത്.

  സിനിമകളുടെ ശാപം

  സിനിമകളുടെ ശാപം

  അടുത്ത കാലത്തായി തെന്നിന്ത്യയിലെ ഒട്ടുമിക്ക സിനിമകളും ഓണ്‍ലൈനില്‍ ചോരുന്നത് പതിവായിരിക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തിയ പൃഥ്വിരാജ് ചിത്രം 9, ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സ്, നിവിന്‍ പോളിയുടെ മിഖായേല്‍... തുടങ്ങിയ സിനിമകളെല്ലാം ഇത്തരത്തില്‍ ലീക്കായിരുന്നു. ചില സിനിമകള്‍ റിലീസ് ദിവസം തന്നെ ചോര്‍ത്തി എടുത്തിരുന്നു. റിലീസിനെത്തി ഒരാഴ്ച കഴിഞ്ഞതിന് ശേഷമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍ ചോര്‍ന്നത്. എല്ലാ സിനിമകളും നേരിടുന്ന ഏറ്റവും വലിയ ശാപമാണ് ഇത്തരം ചോര്‍ച്ച.

  എന്റര്‍ടെയിനര്‍ ചിത്രം

  എന്റര്‍ടെയിനര്‍ ചിത്രം

  സാധാരണ ദിലീപ് ചിത്രങ്ങളുമായി സാമ്യമുള്ളത് പോലെ പക്കാ എന്റര്‍ടെയിനര്‍ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. മാത്രമല്ല ബി ഉണ്ണികൃഷ്ണന്‍ സിനിമകളില്‍ കാണാറുള്ളത് പോലെയുള്ള ത്രില്ലര്‍ ഘടകങ്ങളും ചിത്രത്തിലുണ്ട്. ഒരു വര്‍ഷത്തിനടുത്ത് നീണ്ട ഗ്യാപ്പിന് ശേഷമാണ് ദിലീപിന്റെയൊരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രതീക്ഷിച്ചത് പോലെ കുടുംബപ്രേക്ഷകരുടെ മനസ് കവരാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ദിലീപ് ഒരു വക്കീല്‍ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണെങ്കിലും അതൊരു വിക്കന്‍ വക്കീലാണെന്നുള്ളതാണ് ശ്രദ്ധേയം.

  ബോക്‌സോഫീസിലും മിന്നിക്കുന്നു

  ബോക്‌സോഫീസിലും മിന്നിക്കുന്നു

  നല്ല പ്രതികരണം ലഭിച്ചു എന്നത് മാത്രമല്ല സാമ്പത്തിക വരുമാനമുണ്ടാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. കേരള ബോക്‌സോഫീസിലും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം പ്ലെക്‌സ് തുടങ്ങിയിടങ്ങളില്‍ നല്ല പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ആദ്യദിനം പലയിടത്തും ഹൗസ്ഫുള്‍ ആയിരുന്നു. ബാലന്‍ വക്കീലിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ലെങ്കിലും ബോക്‌സോഫീസില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  English summary
  Kodathi Samaksham Balan Vakeel Full Movie Leaked Online To Download; Movie Buffs Are Shocked!!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X