Don't Miss!
- News
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Technology
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
കോടതി സമക്ഷം ബാലന് വക്കീല്‍, ദിലീപ് ചിത്രത്തിന്റെ റിലീസ് ഡേറ്റ്!
രാമലീല മുതലിങ്ങോട്ടുള്ള ഓരോ ദിലീപ് ചിത്രങ്ങളുടേയും പ്രഖ്യാപനവും റിലീസും മലയാളി പ്രേക്ഷേകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. രാമലീല 50 കോടി ക്ലബ്ബില്‍ ഇടം നേടിയപ്പോള്‍ പിന്നാലെ എത്തിയ കമ്മാര സംഭവത്തിന് ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പൂര്‍ണമായും ത്രിഡിയില്‍ ഒരുങ്ങുന്ന പ്രഫസര്‍ ഡിങ്കന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ഒടിയന് പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!
നീതി എന്ന പേരായിരുന്നു ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്നത്. കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന പേരില്‍ ദിലീപിന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതോടെ പേരിന്റെ കാര്യത്തിലും സ്ഥിരീകരണമായി. ജനുവരി പകുതിയോടെ ചിത്രം തിയറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനുവരി 18ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്യുമിനേഷനാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ടു കണ്ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന് വക്കീല്‍. വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന് വക്കീല്‍ ദിലീപ്-ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്.
-
പ്രണയനഷ്ടം വിഷാദരോഗിയാക്കി, പാനിക്ക് അറ്റാക്ക് വന്ന് ആശുപത്രിയില്‍; താങ്ങായത് മുന്‍ ഭര്‍ത്താവെന്ന് ആര്യ
-
ശ്രീദേവി എല്ലാ പുരുഷൻമാരുടെയും ഫാന്റസി; സ്ത്രീകൾ ഇങ്ങനെ മെലിഞ്ഞാലെങ്ങനെ ശരിയാവും! സെയ്ഫ് പറഞ്ഞത്
-
'യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!