»   » മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഗാനവുമായി വിജയ് യേശുദാസ് വീണ്ടും, ഹൃദയസ്പര്‍ശിയായ കോഹിനൂര്‍ ഗാനം കാണൂ

മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഗാനവുമായി വിജയ് യേശുദാസ് വീണ്ടും, ഹൃദയസ്പര്‍ശിയായ കോഹിനൂര്‍ ഗാനം കാണൂ

Posted By:
Subscribe to Filmibeat Malayalam

ഈ പുഴയും സന്ധ്യകളും...,മലരേ....,തുടങ്ങിയ ഹൃദയഹാരിയായ ഗാനങ്ങള്‍ക്കുശേഷം വീണ്ടും വിജയ് യേശുദാസ് മലയാളികളുടെ മനസ് കീഴടക്കാന്‍ എത്തുന്നു. പിന്നണി ഗായകന്‍ വിജയ് യേശുദാസ് ആലപിച്ച കോഹിനൂര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആസിഫ് അലി നായകനാകുന്ന ചിത്രമാണ് കോഹിനൂര്‍.

ഒരു നാടന്‍ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ ആദ്യ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിലെ ആസിഫിന്റെ അഭിനയം പോലെ തന്നെ മികച്ചതാണ് പാട്ടിന്റെ പശ്ചാത്തലവും. ഒരു നാട്ടിന്‍പുറത്തെ പ്രകൃതിഭംഗി ഈ പാട്ടില്‍ ഒപ്പിയെടുക്കുന്നുണ്ടെന്നു പറയാം. പാട്ടിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയാനുള്ളത് വിജയ് യേശുദാസിന്റെ ആലാപന മികവ് തന്നെയാണ്.

kohinoor

വിജയ് പാടിയ മിക്ക പാട്ടുകളും മലയാളികളുടെ ഇഷ്ട ഗാനങ്ങളാണ്. അടുത്തിറങ്ങിയ പ്രേമത്തിലെ മലരേ..എന്നു തുടങ്ങുന്ന പാട്ട് മലയാളികള്‍ നെഞ്ചേറ്റി നടന്നു. ഇതിനു പിന്നാലെയാണ് കോഹിന്നൂരിലെ ഹേമന്തമെന്‍..എന്നു തുടങ്ങുന്ന ഗാനവും വന്നിരിക്കുന്നത്.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് തുടങ്ങിവലരും അഭിനയിക്കുന്നുണ്ട്.

English summary
asif ali upcoming film kohinoor first song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam