»   » ആസിഫ് അലി അഭിനയ ശൈലി മാറ്റിപ്പിടിക്കുന്നു, കോഹിനൂര്‍ ട്രെയിലര്‍ കാണാം

ആസിഫ് അലി അഭിനയ ശൈലി മാറ്റിപ്പിടിക്കുന്നു, കോഹിനൂര്‍ ട്രെയിലര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


അഭിനയത്തോടൊപ്പം ആസിഫ് അലി സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് കൂടി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കോഹിനൂര്‍. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സണ്ണി വെയിന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ എന്ത് വഴിയും സ്വീകരിക്കുന്ന ലൂയി എന്ന കഥാപാത്രത്തെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങളാണ് കോഹിനൂര്‍ പറയുന്നത് .

asif-ali

രണ്‍ജി കമല്‍ ശങ്കറും, സലിം എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ രാഹുല്‍ രാജാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. മനോഹര ദൃശ്യങ്ങളുമായി ചിത്രത്തിലെ ഹേമന്തമെന്‍ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സെപ്തംബര്‍ അവസാനമാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

English summary
Kohinoor - Malayalam movie, Directed by Vinay Govind, Starring Asif Ali, Vinay Forrt, Aju Varghese, Indrajith Sukumaran, Sunny Wayne.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam