»   » കൊലവെറിയ്ക്ക് ഒരു വയസ്സ്

കൊലവെറിയ്ക്ക് ഒരു വയസ്സ്

Posted By:
Subscribe to Filmibeat Malayalam
Danush
ഇന്ത്യന്‍ ചലച്ചിത്രഗാനരംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച കൊലവെറിയ്ക്ക് ഒരു വയസ്സ്. 2011 നവംബര്‍ 16നാണ് ധനുഷ് ചിത്രമായ 3ന് വേണ്ടി അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച വൈ ദിസ് കൊലവെറിയെന്ന ഗാനം ഇന്റര്‍നെറ്റിലേക്ക് ചോര്‍ന്നത്. കൊലവെറി ചോര്‍ന്നതെങ്ങനെയെന്ന് ഇതുവരെ സോണി മ്യൂസിക് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഗാനം വമ്പന്‍ ഹിറ്റായതോടെ എല്ലാവരും ഹാപ്പിയായി. ഒരു വര്‍ഷം തികയുമ്പോള്‍ യൂട്യൂബിലൂടെ മാത്രം 6.4 കോടിയോളം തവണയാണ് വൈ ദിസ് കൊലവെറി പ്‌ളേ ചെയ്യപ്പെട്ടത്. ധനുഷിന്റെ ഭാര്യ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിന്റെ രചനയും ആലാപനവും ധനുഷ് തന്നെയാണ് നിര്‍വഹിച്ചത്. 21 വയസ്സ് മാത്രമുള്ള അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീതസംവിധായകന്റെ അരങ്ങേറ്റഗാനം കൂടിയായിരുന്നത്.

താന്‍ പാടിയ ഗാനത്തിന്റെ ഒന്നാം പിറന്നാള്‍ പിന്നിടുന്നതിന്റെ സന്തോഷം മൂന്നിലെ നായകന്‍ ധനുഷും മറച്ചുവയ്ക്കുന്നില്ല. കൊലവെറിയ്ക്ക് ഒരു വര്‍ഷം. അസംഭവ്യമായ ഒരു കാര്യം യഥാര്‍ഥ്യമാക്കിയതിന് എല്ലാവരോടും നന്ദി പറയുന്നു. ഈ കൊലവെറി ദിനം ആഘോഷിയ്ക്കാം. ട്വിറ്ററില്‍ ധനുഷ് കുറിച്ചിട്ടതിങ്ങനെ.

ഗാനത്തെ കൊണ്ടാടിയ മാധ്യമങ്ങളോട് നന്ദി പറയാനും ധനുഷ് മടിയ്ക്കുന്നില്ല. ഗാനത്തെ പുകഴ്ത്താന്‍ മത്സരിച്ച സെലിബ്രറ്റികളോടും ധനുഷ് നന്ദി അറിയിച്ചിട്ടുണ്ട്.


കൊലവെറിയുടെ ഗ്ലാമറില്‍ തിയറ്ററിലെത്തിയ 3 ബോക്‌സ് ഓഫീസില്‍ പൊട്ടിത്തകര്‍ന്നത് മറ്റൊരു ചരിത്രം.

English summary
November 16, 2011 Dhanush’s 3 song ‘Why this Kolaveri Di’ composed by Anirudh got ‘leaked’ on the net.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam