twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ത്യാഗരാജന്‍ ഫഹദിന്റെ വളര്‍ത്തച്ചന്‍

    By Aswathi
    |

    വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തമിഴ് നടന്‍ ത്യാഗരാജന്‍ വീണ്ടും മലയാളത്തിലെത്തുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന 'മറിയം മുക്ക്' എന്ന ചിത്രത്തിലൂടെയാണ് ത്യാഗരാജന്‍ വീണ്ടും വരുന്നത്.

    തിരക്കഥാകൃത്ത് ജയിംസ് ആല്‍ബേര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അച്ഛനാണ് ത്യാഗരാജന്‍. മരിയാന്‍ ആശാന്‍ എന്ന കഥാപാത്രത്തെയാണ് ത്യാഗരാജന്‍ അവതരിപ്പിക്കുന്നത്. പ്രദേശത്തെ പണക്കാരനായ മാരിയാന്‍ ആശാന്‍ ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ദത്തെടുക്കുകയാണ്.

    thyagarajan

    സിദ്ദിഖ്- ദിലീപ് കൂട്ടുകെട്ടിലെത്തിയ 'ബോര്‍ഡി ഗാര്‍ഡ്' എന്ന ചിത്രമാണ് ഒടുവില്‍ ത്യാഗരാജന്‍ മലയാളത്തില്‍ ചെയ്തത്. നായികയായെത്തിയ നയന്‍താരയുടെ അച്ഛന്റെ വേഷമായിരുന്നു അതില്‍ ത്യാഗരാജിന്.

    മറിയം മുക്കിലെ ഫെലിക്‌സ് എന്ന മുക്കുവന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്. ചരിത്രപ്രാധാന്യമുളള സ്ഥലമായാണ് ചിത്രത്തില്‍ മറിയം മുക്കിനെ അവതരിപ്പിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ പിന്മുറക്കാരെന്ന് വിശ്വസിച്ചുപോരുന്ന പ്രദേശവാസികളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നു. ചിത്രത്തിലെ താരങ്ങളെല്ലാം മുക്കുവ ശൈലിയിലുളള ഭാഷയായിരിക്കും സംസാരിക്കുക.

    മുംബൈ പോലീസിലൂടെ ശ്രദ്ധേയയായ ഹിമ ഡേവിസ് ആണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. നെടുമുടി വേണു, സമുദ്രക്കനി, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലുണ്ടാകും. ക്ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു.

    English summary
    The next sea side story in Mollywood is shaping up through scriptwriter James Albert's directorial debut Mariyam Mukku. Thiagarajan, who has played many villain roles in Malayalam in the past, will act as the foster father of Fahadh Faasil's character.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X