»   » തമിഴ്- ഹിന്ദി ചിത്രങ്ങള്‍ പണം വാരുന്നു

തമിഴ്- ഹിന്ദി ചിത്രങ്ങള്‍ പണം വാരുന്നു

Posted By:
Subscribe to Filmibeat Malayalam
Movie box
നല്ല ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് കേരളത്തിലെ തിയറ്ററുകള്‍ തമിഴ് ചിത്രങ്ങള്‍ കയ്യടക്കി. മിക്ക ടൗണുകളിലും മലയാള ചിത്രമൊന്നും പ്രദര്‍ശിപ്പിക്കുന്നില്ല. സൂര്യയുടെ സിങ്കം ടു, ധനുഷിന്റെ മരിയാന്‍, തീകുളിക്കും പച്ചൈമരങ്ങള്‍, ഹിന്ദി ചിത്രങ്ങളായ ബാഗ് മില്‍ക്കാ ബാഗ്, രാമയ്യ വാസ്തവയ്യ എന്നീ ചിത്രങ്ങളാണ് കളിക്കുന്നത്. ഇതില്‍ ധനുഷ് ചിത്രം കാണാനാണ് ആളുകള്‍ കൂടുതല്‍. രണ്ടാംവാരത്തിലേക്കു കടന്ന സിങ്കം ടുവിനും യുവാക്കള്‍ ധാരാളം എത്തുന്നുണ്ട്.

ഹിന്ദിയില്‍ കോടികള്‍ വാരിക്കൊണ്ടിരിക്കുന്ന ബാഗ് മില്‍ക്ക ബാഗിനും ധാരാളം പ്രേക്ഷകരുണ്ട്. മൂന്നര മണിക്കൂറൊന്നും പ്രേക്ഷകര്‍ക്കു പ്രശ്‌നമില്ല.

അതേസമയം മലയാളത്തിലിറങ്ങുന്ന സിനിമകള്‍ ഏതെന്നാണെന്നു പോലും ആര്‍ക്കും അറിയില്ല. ക്രൊക്കഡൈല്‍ ലവ് സ്‌റ്റോറിയാണ് കഴിഞ്ഞവാരംതിയറ്ററിലെത്തിയത്. ഇംഗ്ലിഷ് സിനിമയെ കോപ്പിയടിച്ചതുപോലെയുള് പോസ്റ്ററും പ്രണയത്തിനു നടുവിലെ മുതലയുമൊക്കെ ആളെ തിയറ്ററിലേക്ക് അടുപ്പിക്കാതെയായി. അതുപോലെ തന്നെയായിരുന്നു ടൂറിസ്റ്റ് ഹോം എന്ന ചിത്രവും. മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ക്കൊക്കെ ഒരേപോലെയുള്ള പേരുകളായതും പ്രേക്ഷകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. അനൂപ് മേനോന്‍ ഉണ്ടാക്കിയ ചീത്തപ്പേരുകാരണം ബഡി കാണാന്‍ ആരും പോയില്ല.

കനത്ത മഴയായതും റമസാന്‍ തുടങ്ങിയതും തിയറ്ററില്‍ ആളുകുറയാന്‍ കാരണമായി. ഇനി പെരുന്നാളിനോടനുബന്ധിച്ചേ നല്ല ചിത്രങ്ങള്‍ തിയറ്ററിലെത്തൂ. അതുവരെ തമിഴരും ഹിന്ദിക്കാരും നമ്മുടെ പണം വാരിക്കൊണ്ടുപോകും.

English summary
In Kerala Kollywood, Bollywood films collecting more because of no release mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam