»   » സനുഷ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു?? നടിയെ പിന്തുണച്ച് തമിഴകം

സനുഷ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു?? നടിയെ പിന്തുണച്ച് തമിഴകം

Written By:
Subscribe to Filmibeat Malayalam

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് മലയാള സിനിമയില്‍ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സ്ത്രീ സംഘടന ആരംഭിച്ചത്. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍ രൂപീകരിച്ച സംഘടന സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ സംരക്ഷത്തിന് വേണ്ടി സംസാരിക്കാനാണെന്നാണ് പറഞ്ഞത്.

ഇഷ്ടം വോട്കയും വൈനും, ബീറിന്റെ മണം ഇഷ്ടമല്ല, അച്ഛനും അമ്മയും അറിയാത്തത് ചിലത് സനുഷ പറയുന്നു

എന്നിട്ട് ട്രെയിനില്‍ ആക്രമിയ്ക്കപ്പെട്ട നടി സനുഷയ്ക്ക് വേണ്ടി ഇതുവരെ നാവ് അനക്കിയില്ല. താര സംഘടനയായ അമ്മയോ സ്ത്രീ കൂട്ടായ്മയോ സനുഷയ്ക്ക് വേണ്ടി മിണ്ടാതായപ്പോള്‍, പിന്തുണയുമായി എത്തിയത് തമിഴ് സിനിമാ ലോകം!!

സംഭവം നടന്നത്

കഴിഞ്ഞ ആഴ്ച രാത്രി മംഗലാപുരം തിരുവന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷ സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു.

ഏറ്റവും വേദനിപ്പിച്ചത്

എന്നാല്‍ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോള്‍ ട്രെയിനിലെ സഹയാത്രികര്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. മറ്റൊരു കമ്പാര്‍ട്ട്‌മെനന്റില്‍ ഉണ്ടായിരുന്ന കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും അരക്ഷിതയാക്കുന്നതും എന്നും സനുഷ പറഞ്ഞു.

പിന്തുണയുമായി മഞ്ജിമ മോഹന്‍

സനുഷ ആക്രമിയ്ക്കപ്പെട്ട സംഭവം വാര്‍ത്തയായതോടെ പന്തുണയുമായി നടി മഞ്ജിമ മോഹനെത്തി. സനുഷയെ സഹായിക്കാത്ത സഹയാത്രികരെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമയുടെ ട്വിറ്റ് തമിഴകത്ത് വൈറലായി.

ശശികുമാറും

ഇപ്പോള്‍ സനുഷയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുന്നത് നടന്‍ ശശികുമാറാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത് മനുഷ്യത്വ രഹതിമാണ്. സ്ത്രീകളുടെ സ്വാതന്ത്രം സംരക്ഷിക്കപ്പെടണം- ശശികുമാര്‍ പറഞ്ഞു.

അമ്മ എവിടെ?

എന്നാല്‍ ബാലതാരമായി മലയാള സിനിമയിലെത്തിയ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ചിത്രങ്ങളില്‍ മകളായി എത്തിയ സനുഷയെ പിന്തുണയ്ക്കാന്‍ അമ്മ എന്ന താരസംഘടന എത്തിയില്ല എന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയിലെ ഒരു കുട്ടിയും ഈ വാര്‍ത്തയോടോ സംഭവത്തോടോ പ്രതികരിച്ചിട്ടില്ല.

സ്ത്രീസംഘടനയ്ക്കും മൗനം

സ്ത്രീകളെ സംരക്ഷിക്കാനെന്ന് പറഞ്ഞ് രൂപീകരിച്ച സ്ത്രീ സംഘടനയും വിഷയത്തോട് പ്രതികരിച്ചിട്ടില്ല. 'അവള്‍ക്കൊപ്പം' എന്ന് പറഞ്ഞ് എത്തിയ സ്ത്രീ സംഘടന എന്ത് കൊണ്ട് സനുഷയ്ക്ക് വേണ്ടി സംസാരിക്കുന്നില്ല എന്ന ചോദ്യം നവമാധ്യമങ്ങളില്‍ ശക്തമാകുന്നു.

ബാലതാരമായി തുടക്കം

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി.

നായികയായി തുടക്കം

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ല്‍ പുറത്തിറങ്ങിയ റേനിഗുഡ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആര്‍ പനീര്‍ശെല്‍വമാണ് ചിത്രം സംവിധാനം ചെയ്തത്. സനുഷ ഉള്‍പ്പടെ അഭിനേത്താക്കളുടെയെല്ലാം അരങ്ങേറ്റമായിരുന്നു. തുടര്‍ന്ന് തമിഴില്‍ ധാരാളം അവസരങ്ങള്‍ വന്നു.

മലയാളത്തില്‍ സനുഷ

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അധികം സനുഷയ്ക്ക് മലയാളത്തില്‍ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിന്‍ ആയിരുന്നു.

തെലുങ്കിലും

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ഇടവേളയ്ക്ക് ശേഷം

പഠനത്തിന്റെ തിരക്കില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു സനുഷ. കൊടിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മടങ്ങി വരവിനൊരുങ്ങുകയാണ് ഇപ്പോള്‍ താരം. ശശികുമാറിനെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടിവീരന്‍. സനുഷയെ കൂടാതെ ഷംന കാസിനും മഹിമ നമ്പ്യാരും ചിത്രത്തിലെ നായികാ നിരയിലുണ്ട്. ഷംന മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൊടിവീരനുണ്ട്.

English summary
Kollywood stand with Sanusha on molestation case not Mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam