For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേരുപോലല്ല കൂതറ

  By Lakshmi
  |

  'സെക്കന്റ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാം ചിത്രമായ കൂതറ, മികച്ച പ്രതികരണം നേടുന്നു. പേര് കൂതറയെന്നാണെങ്കിലും പടം വെറും കൂതറയെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. വ്യത്യസ്തമായ ശൈലിതന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പിന്നെ യുവതാരങ്ങളുടെയും സൂപ്പര്‍താരത്തിന്റെയും സാന്നിധ്യവും.

  ശരിയ്ക്കും പറഞ്ഞാല്‍ ജീവിതത്തില്‍ പലവട്ടം പരാജയപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കൂതറ. വീട്ടുകാരുടെ ഇഷ്ടത്തിനനസരിച്ച് എന്‍ജീനീയറിങ് പഠനത്തിനെത്തുന്ന മൂന്നു യുവാക്കള്‍, കാമ്പസിലെയും പുറത്തെയും അവരുടെ ജീവിതം. ഒടുവില്‍ കോളെജില്‍ നിന്നും തന്നെ പുറത്താകുമ്പോള്‍ ജീവിച്ച് ജയിച്ച് കാണിയ്ക്കാന്‍ ഇവര്‍ മൂവരും നടത്തുന്ന പോരാട്ടമാണ് കൂതറയുടെ ഇതിവൃത്തം.

  ആദ്യ പകുതി കാംപസ്

  പേരുപോലല്ല കൂതറ

  ചിത്രത്തിന്റെ ആദ്യ പകുതിയില്‍ സ്ഥിരം കാംപസ് ചിത്രങ്ങളില്‍ കാണുന്ന കാഴ്ചകളൊക്കെത്തന്നെയാണ് കാണാനാവുക. ഇതില്‍ നര്‍മ്മവും കൂടി ചാലിച്ചതിനാല്‍ അത്രയ്ക്കങ്ങ് മടുക്കില്ലെന്ന് പറയാം. കാമുകിമാരും നായകന്മാരുമായുള്ള സീനുകള്‍ക്കെല്ലാം പതിവ് സ്റ്റൈല്‍ തന്നെ. രണ്ടാം പകുതി ശ്രദ്ധേയമാകുന്നത് മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടാണ്.

  രണ്ടാംപകുതി ഒരു ലാല്‍ ചിത്രം

  പേരുപോലല്ല കൂതറ

  നിഗൂഡമായ ഭാവവുമായി ഇന്നേവരെ കാണാത്ത രൂപത്തില്‍ മോഹന്‍ലാല്‍ വരുന്നത് ശരിയ്ക്കും കാശിന് മുതലാണെന്നുതന്നെ പറയാം. അതുവരെ ഒരു കാംപസ് ചിത്രത്തിന്റെ ഫീലുമായി പോയ ചിത്രത്തിന്റെ രീതികള്‍ മോഹന്‍ലാലിന്റെ വരവോടെ പെട്ടെന്ന് മാറുകയാണ്.

  ലാലിന്റെ പേരില്ലാ കഥാപാത്രം

  പേരുപോലല്ല കൂതറ

  പേരില്ലാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. പക്ഷേ പടം കണ്ടിറങ്ങുമ്പോള്‍ ആ കഥാപാത്രം തന്നെയായിരിക്കും പ്രേക്ഷകരുടെ മനസുകളില്‍ തങ്ങിനില്‍ക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കൂതറയെന്ന നായയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

  യുവതാരങ്ങള്‍ സ്‌കോര്‍ ചെയ്തു

  പേരുപോലല്ല കൂതറ

  ചിത്രത്തിലഭിനയിച്ച ഭരത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ് എന്നിവര്‍ തങ്ങള്‍ക്ക് ചെയ്യാനുള്ളത് നന്നായി ചെയ്തിട്ടുണ്ട്. നല്ല ഫ്‌ളെക്‌സിബിലിറ്റി ഇവരുടെ അഭിനയത്തില്‍ കാണാന്‍ കഴിയും.

  ഒന്നും ചെയ്യാനില്ലാത്ത നായികമാര്‍

  പേരുപോലല്ല കൂതറ

  ഭാവന, ഗൗതമി നായര്‍, ജനനി അയ്യര്‍, ശ്രിത ശിവദാസ് ഇവരെല്ലാമാണ് നായികമാരായി എത്തിയത്, ഇവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല.

  സീനിയേഴ്‌സ് മികവുപുലര്‍ത്തി

  പേരുപോലല്ല കൂതറ

  കൊല്ലം തുളസി, പ്രേം കുമാര്‍, അബി, നീനാ കുറുപ്പ് എന്നിവരുടെയെല്ലാം അഭിനയം മികച്ചതാണ്.

  ഗാനങ്ങളില്‍ വെറൈറ്റി

  പേരുപോലല്ല കൂതറ

  ചിത്രത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകത ഗാനങ്ങളാണ്, പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് യോജിച്ചതായി. മറ്റൊന്ന് മികച്ച ഛായാഗ്രഹണമാണ്, എടുത്തുപറയേണ്ടത് രണ്ടാം പകുതിയില്‍ മോഹന്‍ലാല്‍ വന്നുകഴിഞ്ഞുള്ള രംഗങ്ങളാണ്.

  ശ്രീനാഥ് സ്വയം തെളിയിയ്ക്കുന്ന ചിത്രം

  പേരുപോലല്ല കൂതറ

  എന്തായാലും സെക്കന്റ് ഷോ എന്നചിത്രത്തിലൂടെ ശ്രദ്ധനേടിയ ശ്രീനാഥ് രാജേന്ദ്രന്‍ രണ്ടാം ചിത്രത്തിലൂടെ താന്‍ ഒറ്റച്ചിത്ര പ്രതിഭാസമല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. വമ്പന്‍ ചിത്രമെന്ന് പറയാന്‍ കഴിയില്ലെങ്കിലും കൂതറ എന്തുകൊണ്ടൊക്കേയോ നല്ലൊരു ചിത്രമാണ്.

  English summary
  The much hyped movie Koothara by Sreenath Rajendran is getting tremendous positive first half reports. People say that they are really enjoying the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X