»   » ഇവളും ഒരു പെണ്ണാണ്.. മീനാക്ഷിക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍.. രൂക്ഷവിമര്‍ശനം!

ഇവളും ഒരു പെണ്ണാണ്.. മീനാക്ഷിക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍.. രൂക്ഷവിമര്‍ശനം!

By: Nihara
Subscribe to Filmibeat Malayalam
'മീനാക്ഷിയും ഒരു പെണ്ണ്: അവള്‍ക്കൊപ്പം' | Filmibeat Malayalam

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതാ താരങ്ങള്‍ നേതൃത്വം നല്‍കുന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയിരുന്നു. സംസ്ഥാന അവാര്‍ഡ് വിതരണ വേദിയില്‍ വെച്ചായിരുന്നു അവള്‍ക്കൊപ്പം പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് പിന്തുണ ഏറിയ സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു പ്രചാരണ പരിപാടിയുമായി അഭിനേത്രികള്‍ രംഗത്തെത്തിയത്.

രാമലീലയുടെ വിജയപരാജയങ്ങളൊന്നും ദിലീപിനെ ബാധിക്കില്ല, ഇത് എന്‍റെ നിയോഗമായിരിക്കാം!

പെണ്‍കുട്ടികളെക്കുറിച്ച് എന്തും പറയാമെന്നാണോ, മോഹന്‍ലാലിന്റെ മകളെ പ്രകോപിതയാക്കിയ സംഭവം എന്താ?

അവള്‍ക്കൊപ്പം പ്രചാരണ പരിപാടി സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപിനെ നിരവധി പേര്‍ സന്ദര്‍ശിച്ച് പിന്തുണ വ്യക്തമാക്കിയിരുന്നു. സംവിധായകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേരായിരുന്നു ദിലീപിനെ കാണാനായി ജയിലില്‍ എത്തിയത്. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മിമിക്രി കലാകാരനും ഹാസ്യ താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നേരത്തെയും പിന്തുണ അറിയിച്ചിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയതപ്പോഴും പ്രതികരണവുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

മീനാക്ഷിക്കൊപ്പം

ദിലീപിന്റെ മകളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് ജയചന്ദ്രന്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവളും ഒരു പെണ്ണാണ് ഇവള്‍ക്കൊപ്പം എന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

പോസ്റ്റില്‍ തിരുത്ത് വരുത്തി

ആദ്യം പോസ്റ്റ് ചെയ്ത കുറിപ്പ് മീനാക്ഷിയെ മാത്രം അനുകൂലിക്കുന്ന തരത്തിലായിരുന്നു. പിന്നീട് ഇവളും ഒരു പെണ്ണാണ്. ഞാന്‍ ഇവള്‍ക്കുമൊപ്പം എന്നു തിരുത്തുകയായിരുന്നു.

ശക്തമായ പിന്തുണ അറിയിച്ചിരുന്നു

ദിലീപ് അറസ്റ്റിലായതിനു ശേഷം താരത്തിന് പിന്തുണയുമായി ജയചന്ദ്രന്‍ രംഗത്തുവന്നിരുന്നു. ദിലീപേട്ടന്‍ ജയിലില്‍ നിന്നും പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് താനും തന്റെ കുടുംബവുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

നിലത്ത് കിടക്കും

ജയിലില്‍ തറയില്‍ കിടക്കുന്ന ദിലീപിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താനും കുടുംബ വും നിലത്ത് കിടക്കുമെന്നും അന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ അറിയിച്ചിരുന്നു.

പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം

മീനാക്ഷിക്ക് പിന്തുണ അറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ രൂക്ഷ വിമര്‍ശനമാണ് പലരും ഉയര്‍ത്തിയിട്ടുള്ളത്. തുടര്‍ന്നാണ് താരം പോസ്റ്റ് എഡിറ്റ് ചെയ്തത്.

ദിലീപ് അനുകൂല തരംഗത്തിനെ പ്രതിരോധിക്കാന്‍

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് പിന്തുണ വര്‍ധിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയിലെ തന്നെ താരങ്ങളില്‍ മിക്കവരും പിന്തുണ അറിയിച്ച് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ

ആക്രമണത്തിന് ഇരയായ നടിക്കൊപ്പം നില്‍ക്കാത്ത താരങ്ങളുടെ നടപടി ഇതിനോടകം തന്നെ വിമര്‍ശിക്കപ്പെട്ട് കഴിഞ്ഞതാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി ഇത്തരം നിലപാടുകള്‍ ചര്‍ച്ചയ്ക്ക് വിധയമായിരുന്നു.

English summary
Koottikkal Jayachandran facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam