»   » മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് ജനത ഗാരേജ് സംവിധായകന്‍!

മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് ജനത ഗാരേജ് സംവിധായകന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനത ഗാരേജ് തിയേറ്ററുകളില്‍ വിജയം നേടി. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും തെലുങ്കില്‍ 30 ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടിആറിനും നന്ദി പറഞ്ഞ് ജനത ഗാരേജ് സംവിധായകന്‍.

ജനത ഗാരേജ് ഒരു വന്‍ വിജയമാക്കിയതിന് ട്വിറ്ററിലൂടെയാണ് സംവിധായകന്‍ നന്ദി അറിയിച്ചത്. ചിത്രം ഒരു സ്‌പെഷ്യലാക്കിയതിന് മോഹന്‍ലാല്‍ സാറിന് പ്രത്യേകം നന്ദി. മൈത്രി മൂവി മേക്കേഴ്‌സ്, ഛായാഗ്രാഹകന്‍ തിരു, സംഗീത പകര്‍ന്ന ദേവി ശ്രീ പ്രസാദ് തുടങ്ങി ജനത ഗാരേജ് ടീമിലെ എല്ലാവര്‍ക്കും നന്ദി.

ട്വീറ്റ്

ജനത ഗാരേജ് സംവിധായകന്‍ കൊരട്ടാല ശിവയുടെ ട്വീറ്റ്.

മികച്ച പ്രതികരണം

സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ജനത ഗാരേജ്. റിലീസ് ചെയ്ത് അമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രം തെലുങ്കിലെ 30ഓളം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

2016ലെ ബിഗ് കളക്ഷന്‍ ചിത്രം

2016ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയവയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ജനത ഗാരേജ്.

2000 തിയേറ്ററുകളില്‍

ലോകമെമ്പാടുമുള്ള 2000ത്തോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

സാറ്റ്‌ലൈറ്റ് അവകാശം

മാ ടിവി അടുത്തിടെ ചിത്രത്തിന്റെ സാറ്റ്‌ലറ്റൈ് അവകാശം സ്വന്തമാക്കി. 12.50 കോടി രൂപയാണ് സാറ്റ്‌ലൈറ്റ് അവകാശത്തിന് മാ ടിവി നല്‍കിയത്.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Koratala Siva about Janatha Garage team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam