twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ ചരിത്ര സിനിമ പ്രദര്‍ശിപ്പിച്ച് കോട്ടയം ആനന്ദ് ഗോള്‍ഡന്‍ ജൂബിലി! കളക്ഷന്‍ പ്രളയബാധിതര്‍ക്ക്

    By Lekhaka
    |

    കോട്ടയം നഗരത്തിലെ പ്രൗഢവും പുരാതനവുമായ ആനന്ദ് തിയറ്റര്‍ അതിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു. ബുധനാഴ്ചയായിരുന്നു തിയറ്ററിലെ ഗോള്‍ഡന്‍ ജൂബിലി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരുന്നു ഗോള്‍ഡ് ജൂബിലി ദിനത്തിലെ സ്‌പെഷ്യല്‍ ചിത്രം. മാറ്റിനിയും ഫസ്റ്റ് ഷോയുമായി രണ്ട് പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. പൃഥ്വിരാജ്, നസ്രിയ ചിത്രം കൂടെ ആയിരുന്നു മറ്റു രണ്ട് പ്രദര്‍ശനങ്ങള്‍.

    kottayam

    ഗോള്‍ഡന്‍ ജൂബിലി ദിനത്തിലെ കളക്ഷന്‍ മുഴുവനായി പ്രളയ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നല്‍കാനാണ് തിയറ്റര്‍ മാനേജ്‌മെന്റിന്റെ തീരുമാനം. രഘുനാഥ് പാലേരിയുടെ രചനയില്‍ ജിജോ പുന്നൂസായിരുന്നു 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്തത്. തമിഴ്, ഹിന്ദി, മലയാള ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും കേരളത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട ത്രിഡി ചിത്രമാണ്.

    kottayam

    ആനന്ദ് എന്ന ഒരു തിയറ്ററുമായിട്ടായിരുന്നു തുടക്കം. പിന്നീട് അഭിലാഷ്, ആശ എന്നിങ്ങനെ രണ്ട് തിയറ്ററുകളുമായി മൂന്ന് തിയറ്ററുകളുടെ സമുച്ചയമായി മാറി. കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് ഈ തിയറ്റര്‍ സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം കോട്ടയം നഗരത്തില്‍ 70 ദിവസം പിന്നിടുന്നതിന്റെ റെക്കോര്‍ഡ് അബ്രഹാമിന്റെ സന്തതികള്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത് അഭിലാഷ് തിയറ്ററിലായിരുന്നു.

    English summary
    Kottayam Anand theater celebrates its Golden Jubilee
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X