»   » നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന ഇമേജിനെ വേരോടെ പിഴിതെറിഞ്ഞ ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. എന്നാല്‍ ഈ ചിത്രം മമ്മൂട്ടി ഏറ്റെടുത്തത് ഭാര്യ സുല്‍ഫത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് എത്രപേര്‍ക്കറിയാം?

എട്ടോളം നിര്‍മാതാക്കള്‍ ഒഴിവാക്കിയ ചിത്രത്തിന്റെ തിരക്കഥ സുല്‍ഫത്ത് വായിക്കാന്‍ ഇടയായി. കഥയിലേക്ക് മുഴുകുന്തോറും സുല്‍ഫത്തിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. കഥയിലെ പുതുമ സുല്‍ഫത്ത് മമ്മൂട്ടിയുമായി പങ്കുവച്ചു. ചിത്രം മമ്മൂട്ടി ചെയ്യാം എന്നായി. തുടര്‍ന്ന് വായിക്കൂ

കടപ്പാട് മെട്രോമാറ്റിനി

നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

ഒരു കാലഘട്ടത്തെ പൂര്‍ണമായും തന്റെ വരുതിയിലാക്കിയ ഡെന്നീസ് ജോസഫാണ് കോട്ടയം കുഞ്ഞച്ചന്റെ രചയിതാവ്. മുട്ടത്ത് വര്‍ക്കിയുടെ ഒരു ചെറുകഥയില്‍ നിന്ന് ആശയം കടമെടുത്താണ് ഡെന്നീസ് കോട്ടയം കുഞ്ഞച്ചന് കഥ എഴുതിയത്

നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

ടി എസ് സുരേഷ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്തത്. നേരത്തെ മമ്മൂട്ടിയും ടി എസ് സുരേഷും ഒന്നിച്ച ശംഖ് നാദം എന്ന ചിത്രം പരാജയമായിരുന്നു. എന്നിട്ടും മമ്മൂട്ടി സുരേഷ് ബാബുവിനെ വിശ്വസിച്ചു.

നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

നായികമാരായി അന്നത്തെ രണ്ട് പ്രമുഖ നടിമാരുടെ പേരായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ രഞ്ജിനിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

പല നിര്‍മാതാക്കളും ഒഴിവാക്കിയ ചിത്രം അങ്ങനെ സംവിധായകനും രചയ്താവുമായ എം മണി ഏറ്റെടുത്തു. പ്രതീക്ഷിച്ചതിനെക്കാളും വളരെ കുറഞ്ഞ ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്.

നിര്‍മാതാക്കള്‍ ഉപേക്ഷിച്ച ചിത്രം സുല്‍ഫത്ത് പറഞ്ഞു, മമ്മൂട്ടി ഏറ്റെടുത്തു; ചിത്രം വമ്പന്‍ ഹിറ്റ്

1990 മാര്‍ച്ച് 15 ന് ആരോമ പ്രദര്‍ശനത്തിനെത്തിച്ച ചിത്രം കേരളക്കരയില്‍ വന്‍ വിജയമായി തീര്‍ന്നു. കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കി.

English summary
Kottayam Kunjachan was selected by Sulfath for Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos