»   » കോഴിക്കോട് മിനി ഐഎഫ്എഫ്‌കെ; മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കും

കോഴിക്കോട് മിനി ഐഎഫ്എഫ്‌കെ; മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Posted By: NP Shakeer
Subscribe to Filmibeat Malayalam

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിച്ചിത്രോത്സവം മാര്‍ച്ച് 9 ഒമ്പതു മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളില്‍ നടക്കും. ലോകസിനിമാ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ഡിസംബറില്‍ 22ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളാണിവ.

ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ച ആന്‍ മേരി ജസീറിന്റെ 'വാജിബ് ', മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടിയ 'ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്', പ്രത്യേകജൂറി പരാമര്‍ശം നേടിയ ജോണി ഹെന്‍ഡ്രിക്‌സിന്റെ 'കാന്‍ഡലേറിയ' തുടങ്ങിയചിത്രങ്ങള്‍ ഇതില്‍ പെടുന്നു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ഐ.എഫ്.എഫ്.കെയില്‍ ആദരിക്കപ്പെട്ട വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന്റെ 'ദ സണ്‍' ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

filmistillhidetosmoke

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ലോക സിനിമകളിലൊന്നായി എണ്ണപ്പെടു 'ദ യങ് കാള്‍മാര്‍ക്‌സ്' യുവാവായ മാര്‍ക്‌സും എംഗല്‍സും തമ്മിലുള്ള സൗഹൃദത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിലേക്ക് നയിച്ച സംഭവഗതികളുടെയും കഥ പറയുന്നു. വിഖ്യാത ഹംഗേറിയന്‍ സംവിധായിക മാര്‍ത്ത മെസറോസിന്റെ 'അറോറ ബൊറിയാലിസ്, സമകാലിക റഷ്യന്‍ സിനിമയിലെ അതികായനായി അറിയപ്പെടുന്ന ആന്ദ്രേ സ്വാഗിന്‍സെഫിന്റെ 'ലവ്‌ലെസ്', ഫ്രഞ്ച് നവതരംഗ സിനിമയുടെ മുന്നണിപ്പോരാളിയായിരുന്ന ഗൊദാര്‍ദിന്റെ യൗവനകാല ജീവിതം വരച്ചിടുന്ന 'റീഡൗബിള്‍', കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രമായിരു ഇന്‍സള്‍ട്ട് തുടങ്ങിയവയാണ് ്‌മേളയില്‍ സമകാലിക ലോകസിനിമവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന മറ്റുസിനിമകള്‍.

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗം, ഞെട്ടലോടെ ആരാധകര്‍! ദുല്‍ഖര്‍ സല്‍മാനും ചിലത് പറയാനുണ്ട്..!

കാണാന്‍ ഒരു ലുക്ക് ഇല്ലെന്നേയുള്ള ഭയങ്കര ബുദ്ധിയാ..അഡ്വ. മുകുന്ദനായി വന്ന് സലീം കുമാര്‍ വിസ്മയം!

English summary
Kozhikode IFFk will show best movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam