»   » വെള്ളക്കുതിരയുടെ തേരിലേറി നടി സുരഭിക്ക് കോഴിക്കോട്ടുകാര്‍ ഒരുക്കിയത് വന്‍ സ്വീകരണം!

വെള്ളക്കുതിരയുടെ തേരിലേറി നടി സുരഭിക്ക് കോഴിക്കോട്ടുകാര്‍ ഒരുക്കിയത് വന്‍ സ്വീകരണം!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ യശസുയര്‍ത്തി ഇത്തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയെ നാട്ടുക്കാര്‍ സ്വീകരിച്ചത് വലിയ ആഘോഷത്തോടയായിരുന്നു.

തന്റെ പേരില്‍ തമാശ ഉണ്ടാക്കണമെന്ന് നടി! പട്ടിക്കുട്ടികളുമായി ഈ നടിക്കുള്ള സാമ്യം എന്താണെന്നറിയാമോ?

വെള്ളക്കുതിരയെ കെട്ടിയ രഥത്തിലായിരുന്നു സുരഭിയെ നാട്ടുകാര്‍ വരവേറ്റത്. മഴയത്ത് നടന്ന പരിപാടിയാണെങ്കിലും വന്‍ ജനാവലിയാണ് നടിയെ സ്വീകരിക്കാന്‍ എത്തിയിരുന്നത്. കോഴിക്കോട്ടെ നരിക്കുനിയാണ് സുരഭിയുടെ സ്വദേശം.

കോഴിക്കോടിന്റെ പ്രിയപ്പെട്ട സുരഭി

കലകാരന്മാരുടെ നാട്ടില്‍ നിന്നും ആരും അറിയപ്പെടാതിരുന്ന നടി സുരഭി മികച്ച നടിയായി ദേശീയ പുരസ്‌കാര വേദിയിലെത്തിയതോടെ വലിയെരാു സ്വീകരണമൊരിക്കി കോഴിക്കോട്ടുക്കാര്‍ കാത്തിരിക്കുകയായിരുന്നു. അതായിരുന്നു ഇന്ന് നടന്നത്.

വെള്ളക്കുതിരയുടെ തേരിലേറി

സൂര്യ എന്ന് പേരുള്ള വെള്ളക്കുതിരയായിരുന്നു നടിയെ ആനയിക്കാനെത്തിയ രഥത്തിലുണ്ടായിരുന്നത്. അമ്പതിനായിരും കുതിരകളുടെ പുറത്തിരുന്നു വരുന്ന ഫീലാണ് തനിക്ക് ആ കുതിരയുടെ പുറത്തിരുന്നു വന്നപ്പോള്‍ തോന്നിയതെന്നാണ് സുരഭി പറയുന്നത്.

ഉത്സവം തന്നെയായിരുന്നു

കൊമ്പും കുഴലും ഉള്‍പ്പെടെ സുരഭിയെ സ്വീകരിക്കാനെത്തിയവര്‍ അവര്‍ക്ക് നല്‍കിയത് ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു. തന്റെ നാട്ടുകാരുടെ സ്‌നേഹത്തിന് മുന്നില്‍ നടി തലക്കുനിച്ചിരിക്കുകയാണ്. പരിപാടി നടക്കുന്നതിനിടെ മഴയുണ്ടായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.

തനി നാടന്‍ ഭാഷ

സുരഭിയുടെ ഭാഷ ശൈലിയായിരുന്നു അവരെ വ്യത്യസ്തയാക്കിയിരുന്നത്. എം എയ് ടി മൂസ എന്ന പരിപാടിയിലെ പാത്തുവിലുടെയാണ് സുരഭി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ലോക്കല്‍ ഭാഷയില്‍ സംസാരിക്കുന്ന സുരഭി അതോടെ ഹിറ്റായി മാറുകയായിരുന്നു.

മികച്ച നടിയായി ദേശീയ പുരസ്‌കാര വേദിയില്‍

മികച്ച നടിയായിട്ടാണ് സുരഭി ദേശീയ പുരസ്‌കാര വേദിയില്‍ എത്തിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയെ ഇത്തവണത്തെ മികച്ച നടിയായി ദേശീയ പുരസ്‌കാര വേദിയിലേക്ക് തിരഞ്ഞെടുത്തത്.

സുരഭിയുടെ വീട്ടിലേക്ക് വഴിയൊരുക്കാമെന്ന് എം എല്‍ എ

എം എല്‍ എ ഫണ്ടില്‍ നിന്നും എത്ര പണം വേണമെങ്കിലും എടുത്ത് സുരഭിയുടെ വീട്ടിലേക്കുള്ള വഴി ശരിയാക്കാന്‍ നല്‍കാമെന്ന് എം എല്‍ എ കാരാട്ട് റസാഖ് പരിപാടിക്കിടെ പറഞ്ഞു. സിനിമയില്‍ നിന്നും നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

സുരഭിയെ ചെറിയ വേഷങ്ങളില്‍ ഒതുക്കരുത്

സുരഭിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് ഒതുക്കരുതെന്നാണ് സംവിധായകരോട് റിമ കല്ലിങ്കല്‍ പറയുന്നത്. പരിപാടിക്കിടെ സംസാരിക്കവെയാണ് റിമ സംവിധായകരോടായി ഇക്കാര്യം പറഞ്ഞത്. ദേശീയ അവാര്‍ഡ് കിട്ടിയ നിലക്ക് സുരഭിക്ക് ഇനി വലിയ റോളുകളില്‍ പരിഗണിക്കണമെന്നും റിമ പറയുന്നു.

സുരഭിക്ക് അര്‍ഹമായ സ്വീകരണം കിട്ടിയില്ല

സുരഭിക്ക് അര്‍ഹമായ സ്വീകരണം കിട്ടിയില്ലെന്ന് നടന്‍ ജോയി മാത്യു അഭിപ്രായപ്പെട്ടു. വിനായകനെയും സുരഭിയെയും പോലെയുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ കിട്ടുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണ കിട്ടാറില്ലെന്നും ജോയി മാത്യു പറയുന്നു.

English summary
Kozhikode welcomes their heroin Surabhi Lakshmi with a blast

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam