»   » എനിക്കാ റോളു തന്നെങ്കിലും അവാര്‍ഡ് വാങ്ങിപോയത് അവളാണ് -കല്‍പ്പനയെ കുറിച്ച് കെപിഎസി ലളിത

എനിക്കാ റോളു തന്നെങ്കിലും അവാര്‍ഡ് വാങ്ങിപോയത് അവളാണ് -കല്‍പ്പനയെ കുറിച്ച് കെപിഎസി ലളിത

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിന്നും ജീവിക്കുന്ന നടിയാണ് അകാലത്തില്‍ വിടപറഞ്ഞ കല്‍പ്പന. ചലച്ചിത്ര രംഗത്തുള്ളവരില്‍ കല്‍പ്പനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന നടിയാണ് കല്‍പ്പന സഹോദരിയെ പോലെ കണ്ടിരുന്ന  കെപിഎസി ലളിത.

എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ നല്ലൊരു ഓര്‍മ്മ തന്നാണ് നടി മറഞ്ഞുപോയതെന്ന് കെപിഎസി കല്‍പ്പനയെ അനുസ്മരിച്ച് പറയുന്നു...

വളരെക്കാലത്തെ ബന്ധം

കല്‍പ്പനയുമായി തനിക്കു വളരെക്കാലത്തെ ബന്ധമുണ്ടെന്നു കെപിഎസി പറയുന്നു. ഒരു മൂത്ത സഹോദരിയെ പോലെയായിരുന്നു കല്‍പ്പന തന്നെ കണ്ടിരുന്നത്

കല്‍പ്പനയുടെ നിര്‍ബന്ധത്തില്‍ സ്വീകരിച്ച റോള്‍

എന്നെന്നും ഓര്‍ക്കാന്‍ നല്ല ഒരോര്‍മ്മ സമ്മാനിച്ചാണ് കല്‍പ്പന കടന്നു പോയതെന്ന് കെപിഎസി പറയുന്നു. ഞാന്‍ തനിച്ചല്ല എന്ന ചിത്രത്തില്‍ മറ്റൊരു നടിയ്ക്കായി വച്ചിരുന്ന റോള്‍ കല്‍പ്പനയുടെ നിര്‍ബന്ധത്തില്‍ തനിക്കു ലഭിക്കുകയായിരുന്നു

ശക്തമായ വേഷം

വളരെ ശക്തമായ റോളായിരുന്നു തനിക്കാ ചിത്രത്തില്‍ ലഭിച്ചത്. സിനിമ കണ്ടതിനു ശേഷം ആ ചിത്രത്തില്‍ തനിക്കൊരു അവാര്‍ഡ് ലഭിക്കുമെന്നു കല്‍പ്പന പറയുകയും ചെയ്തു.

പക്ഷേ അവാര്‍ഡ് ലഭിച്ചത് കല്‍പ്പനയ്ക്കായിരുന്നു

തനിക്കല്ല ആ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ചത് കല്‍പ്പനയ്ക്കായിരുന്നു. അവാര്‍ഡ് വിവരം പറയാനായി വിളിച്ചപ്പോള്‍ താന്‍ തമാശ പറയുകയാണെന്നാണ് കല്‍പ്പന ആദ്യം കരുതിയിരുന്നതെന്നും കെ പിഎസി ലളിത പറഞ്ഞു.

English summary
kpac lalitha says about actress kalpana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam