»   » മാലിനി 22 പാളയംകോട്ടൈയില്‍ ജയഭാരതിയുടെ മകന്‍

മാലിനി 22 പാളയംകോട്ടൈയില്‍ ജയഭാരതിയുടെ മകന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ ആഷിക് അബു ചിത്രം 22 ഫീമെയില്‍ കോട്ടയം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുകയാണ്. മാലിനി 22 പാളയംകോട്ടൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീപ്രിയ രാജ്കുമാറാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ റിമ കല്ലിങ്കല്‍ അവതരിപ്പിച്ച നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ ടച്ചുള്ള നായകനായി എത്തുന്നത് നടി ജയഭാരതിയുടെ മകനായ ക്രിഷ് ജെ സത്താറാണ്.

Krish J Sathar

മലയാളചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതോര്‍ക്കുമ്പോള്‍ താനിയ്ക്ക് ആശങ്കയുണ്ടെന്നാണ് ക്രിഷ് പറയുന്നത്.

ഫഹദ് എത്ര മനോഹരമായിട്ടാണ് ആ വേഷം ചെയ്തത്. അദ്ദേഹത്തിന് കണ്ണുകളില്‍ വികാരം വരുത്താനറിയാം. പക്ഷേ എന്റെ അഭിനയരീതി അതില്‍തനിന്നും ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഫഹദ് ചെയ്ത പോലെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിയ്ക്ക് കഴിയില്ല. പക്ഷേ ആ കഥാപാത്രത്തോട് പരമാവധി നീതിപുലര്‍ത്താന്‍ ഞാന്‍ ശ്രമിയ്ക്കും- ക്രിഷ് പറയുന്നു.

English summary
Jayabharathi's son Krish J Sathar to do the male lead role in the remake of 22 Female Kottyam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam