»   » മുന്നില്‍ നിന്ന് ഇളിച്ച് പിന്നില്‍ നിന്ന് കുത്തരുത്, ആ വാര്‍ത്ത അവളെ വേദനിപ്പിച്ചു എന്ന് കൃഷ്ണപ്രഭ

മുന്നില്‍ നിന്ന് ഇളിച്ച് പിന്നില്‍ നിന്ന് കുത്തരുത്, ആ വാര്‍ത്ത അവളെ വേദനിപ്പിച്ചു എന്ന് കൃഷ്ണപ്രഭ

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ ലോകം ഒന്നടങ്കം പ്രതികരിച്ചു. തമിഴ് താരസംഘടനയായ നടികര്‍ സംഘം കേരള മുഖ്യമന്ത്രിയ്ക്ക് പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണം എന്നാവശ്യപ്പെട്ട് കത്തയച്ചു. ബോളിവുഡിലും പ്രമുഖ താരങ്ങള്‍ സംഭവത്തോട് പ്രതികരിച്ചു.

മദ്യപിക്കുന്നതില്‍ എന്താ തെറ്റ്? ഞാനും മദ്യപിക്കാറുണ്ടെന്ന് കൃഷ്ണപ്രഭ

വാര്‍ത്ത അറിഞ്ഞ ഞെട്ടലില്‍ പല പ്രമുഖ താരങ്ങളും ആദ്യം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. അതിന് ശേഷം നടിയെ നേരിട്ട് പോയി കണ്ട് ആശ്വസിപ്പിയ്ക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയെ നേരിട്ട് കണ്ട ശേഷം നടി കൃഷ്ണപ്രഭ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അവള്‍ പോരാടുകയാണ്

ആക്രമണത്തിനിരയായ നടിയെ ഇന്നലെ നേരില്‍ പോയി കണ്ടു എന്ന് കൃഷ്ണ പ്രഭ പറയുന്നു. അവള്‍ പോരാടുകാണ്, അവള്‍ക്ക് വേണ്ടി മാത്രമല്ല.. സ്ത്രീ സമൂഹത്തിന് വേണ്ടി.. എന്ന് കൃഷ്ണ പ്രഭ ഫേസ്ബുക്കിലെഴുതി..

വേദനിപ്പിച്ചത്

സിനിമാ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമ്പോള്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത പക്ഷെ നടിയെ വേദനിപ്പിച്ചു എന്ന് കൃഷ്ണ പ്രഭ പറഞ്ഞു. ഇത്തരത്തിലുള്ളവരോട് ഒന്നേ പറയാനുള്ളൂ, 'മുന്നില്‍ നിന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തരുത്.. വീഴുമ്പോള്‍ കൈ പിടിച്ചു എഴുനേല്‍പ്പിച്ചില്ലേലും, ചവിട്ടി വീഴ്ത്തരുത്..'

നിനക്കൊപ്പം ഉണ്ടാവും

എന്നും നിനക്കൊപ്പം ഉണ്ടാകും.. ഒപ്പം നിന്ന് പോരാടും.. ഇനി ഒരു പെണ്ണും ആക്രമിക്കപ്പെടാതിരിക്കട്ടെ- എന്ന് എഴുതിയ കൃഷ്ണപ്രഭ നടിയ്‌ക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളിയില്‍ വന്ന വാര്‍ത്ത

നടിയെ അപമാനിയ്ക്കുന്ന തരത്തില്‍ കൈരളി ടിവിയില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. റിമ കല്ലികങ്കള്‍ ഉള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ ചാനലിനെതിരെ ശക്തമായ പ്രതികരിച്ചതും വാര്‍ത്തയായി

English summary
Krishna Prabha's reaction after met attacked actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam