»   » മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ കാരണം മമ്മൂട്ടിയോ, ആരാണീ സി ഗ്രേഡ് ആക്ടര്‍ എന്ന് കെആര്‍കെ

മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ കാരണം മമ്മൂട്ടിയോ, ആരാണീ സി ഗ്രേഡ് ആക്ടര്‍ എന്ന് കെആര്‍കെ

By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ ട്വിറ്ററില്‍ ഹിറ്റാകുന്ന ഒരു പേരാണ് കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍. മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന് വിളിച്ചതിന് ആരാധകര്‍ പഞ്ഞിക്കിട്ട കെ ആര്‍ കെ ബാഹുബലി എന്ന ചിത്രത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

അറിയില്ലായിരുന്നു സര്‍, സര്‍ ആരായിരുന്നു എന്ന്; കെആര്‍കെ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞു

ഇപ്പോഴിതാ മോഹന്‍ലാലിനും ബാഹുബലിയ്ക്കുമൊക്കെ ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ് കെ ആര്‍ കെ.. ആരാണ് മമ്മൂട്ടി എന്ന സി ഗ്രേഡ് ആക്ടര്‍ എന്നാണ് കെ ആര്‍ കെയുടെ ചോദ്യം.

മമ്മൂട്ടി ഡി ഗ്രേഡ് ആക്ടര്‍

മോഹന്‍ലാല്‍ സര്‍, താങ്കളെ വിമര്‍ശിക്കുന്നതിനായി എനിക്ക് മമ്മൂട്ടി പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് ആക്ടര്‍ ആരാണെന്ന് പോലും എനിക്കറിയില്ല - എന്നാണ് കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററില്‍ എഴുതിയത്.

മോഹന്‍ലാലിനെ വിമര്‍ശിച്ചത്

മഹാഭാരതം എന്ന ചിത്രം ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്നു എന്നും, അതില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴാണ് കെ ആര്‍ കെ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചോട്ടാഭീമിനെ പോലെയിരിയ്ക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകും, ലാല്‍ ജോക്കറാണ് എന്നൊക്കെയായിരുന്നു കമാല്‍ ആര്‍ ഖാന്‍ പറഞ്ഞത്.

ക്ഷമ പറഞ്ഞു

മോഹന്‍ലാലിനെ ഇത്തരത്തില്‍ കളിയാക്കിയാല്‍ മലയാളികള്‍ അടങ്ങിയിരിയ്ക്കുമോ. ട്വിറ്ററിലും ഫേസ്ബുക്കിലും കമാല്‍ ആര്‍ ഖാനെ പച്ചത്തെറി വിളിച്ച് കൊന്നു കൊലവിളിച്ചു മലയാളികള്‍. ഇക്കഫാന്‍സും ശക്തമായ പിന്തുണ നല്‍കി. ഒടുവില്‍ കെ ആര്‍ കെ മുട്ടുമടക്കി. മോഹന്‍ലാല്‍ സര്‍ താങ്കള്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു, താങ്കളാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന് കെആര്‍കെ യെ കൊണ്ട് പറയിപ്പിച്ചു.

ബാഹുബലി ഒരു സിനിമയോ

മോഹന്‍ലാല്‍ വിഷയം ഒന്ന് കെട്ടടങ്ങിയപ്പോഴേക്കും അടുത്ത പ്രശ്‌നത്തിന് കെ ആര്‍ കെ തിരിതെളിച്ചു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നും എന്ന സസ്‌പെന്‍സ് താന്‍ പൊളിക്കും എന്ന് റിലീസിന് മുമ്പേ പറഞ്ഞു. സിനിമ റിലീസ് ചെയ്തതിന് ശേഷം പ്രഭാസ് എരുമയെ പോലെയാണെന്നും ഇതൊക്കെ ഒരു സിനിമയാണോ എന്നുമായിരുന്നു കെ ആര്‍ കെ പറഞ്ഞത്.

മമ്മൂട്ടിയ്ക്ക് നേരെ

നേരത്തെ രജനികാന്തിനെയും കമല്‍ ഹസനെയും മറ്റ് ബോളിവുഡ് താരങ്ങളെയുമൊക്കെ ട്വിറ്ററിലൂടെ കളിയാക്കി പബ്ലിസിറ്റി നേടിയിട്ടുള്ള ആളാണ് കമാല്‍ ആര്‍ ഖാന്‍. ഏറ്റവുമൊടുവിലാണ് മമ്മൂട്ടിയുടെ പേര് എടുത്തിട്ടത്. എന്തായാലും മമ്മൂക്കയെ കളിയാക്കാല്‍ ഏ്ട്ടന്‍ ഫാന്‍സും വെറുതെയിരിയ്ക്കില്ല. ട്വിറ്ററില്‍ തെറിയഭിഷേകം തുടങ്ങിയിട്ടുണ്ട്.

English summary
KRK calls Megastar Mammootty a C grade actor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam