»   » ചോട്ടാഭീമിന് പിറന്നാള്‍ ആശംസകള്‍, വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ

ചോട്ടാഭീമിന് പിറന്നാള്‍ ആശംസകള്‍, വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ

Posted By: Rohini
Subscribe to Filmibeat Malayalam

പിറന്നാള്‍ ദിനത്തില്‍ വീണ്ടും മോഹന്‍ലാലിനെ കളിയാക്കി കമാല്‍ ആര്‍ ഖാന്‍ എന്ന കെ ആര്‍ കെ. ട്വിറ്ററിലൂടെ വീണ്ടും ലാലിനെ ചോട്ടാ ഭീം എന്ന് വിളിച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാമ് കെ ആര്‍ കെ.

മോഹന്‍ലാലിനെയും ബാഹുബലിയെയും കളിയാക്കുന്ന കെആര്‍കെയെ ബാന്‍ ചെയ്യണമെന്ന് സഞ്ജയ് ദത്ത്

ഇന്ന് (മെയ് 21) കേരള ജനത മുഴുവന്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് പരിഹാസവുമായി കെ ആര്‍ കെ എത്തിയത്. പതിവ് പോലെ തെറിയഭിഷേകം തുടങ്ങിയിട്ടുണ്ട്.

കെആര്‍കെയ്ക്ക് വിഷം കൊടുക്കാന്‍ അമ്മ ശ്രമിച്ചിരുന്നു, അന്നത് ചെയ്തിരുന്നുവെങ്കിലെന്ന് സോഷ്യല്‍ മീഡിയ

ആദ്യ വിളിച്ചത്

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി 1000 കോടി ബജറ്റിന്റെ രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോഴാണ് കെ ആര്‍ കെ ആദ്യം മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന് വിളിച്ചത്. മോഹന്‍ലാല്‍ ഭീമനാകുന്നു എന്ന് പറഞ്ഞപ്പോള്‍, ചോട്ടാ ഭീമിനെ പോലെയിരിയ്ക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകും എന്നായിരുന്നു കെ ആര്‍ കെ യുടെ ചോദ്യം.

ജോക്കറാണെന്ന്

മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന് വിളിച്ചയാളെ മലയാളികള്‍ വെറുതേ വിടുമോ. കെ ആര്‍ കെ യുടെ ട്വിറ്ററിലും ഫേസ്ബുക്കിലും കയറി തെറിയഭിഷേകം അങ്ങ് നടത്തി. അതോടെ കെ ആര്‍ കെ യുടെ പരിഹാസവും കൂടി. ജോക്കര്‍ എന്ന് വിളിച്ചുകൊണ്ടാണ് പിന്നെ കെ ആര്‍ കെ എത്തിയത്.

മാപ്പ് പറഞ്ഞു

തെറി എന്ന് പറഞ്ഞാല്‍ പിന്നെ പൂര തെറിയായിരുന്നു. കെ ആര്‍ കെ യുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു എന്ന് വരെ കേട്ടു. ഒടുവില്‍ സംഭവത്തില്‍ കെ ആര്‍ കെ മാപ്പ് പറഞ്ഞു. സര്‍ താങ്കള്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണ് താങ്കളെന്ന് താന്‍ തിരിച്ചറിഞ്ഞു എന്നായിരുന്നു മാപ്പ് പറഞ്ഞുകൊണ്ട് കെ ആര്‍ കെ ട്വീറ്റ് ചെയ്തത്.

ഇപ്പോള്‍ വീണ്ടും

ഈ സംഭവത്തിനെല്ലാം ശേഷമാണ് ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച് കെ ആര്‍ കെ രംഗത്തെത്തിയിരിയ്ക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ചോട്ടാ ഭീം എന്ന് വിളിച്ച് മോഹന്‍ലാലിന് ആശംസകളറിയിക്കുകയായിരുന്നു. ഇതിന് താഴെയും തെറിയഭിഷേകവുമായി മലയാളികള്‍ എത്തിയിട്ടുണ്ട്.

ഇത് സ്ഥിരം വിനോദം

മുന്‍നിര താരങ്ങളെ ഇത്തരത്തില്‍ അപമാനിക്കുന്നത് കെ ആര്‍ കെ യുടെ വിനോദമാണ്. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയെ സി ഗ്രേഡ് ആക്ടര്‍ എന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. കറുത്ത് വൃത്തികേടായ രജനികാന്തിനെ എങ്ങിനെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കും എന്നായിരുന്നു മുന്‍പൊരിക്കല്‍ കെ ആര്‍ കെ ചോദിച്ചത്. മോദി അധികാരത്തിലെത്തിയാല്‍ ഷാരൂഖ് ഖാനെ നാട് കടത്തണം എന്നും കെ ആര്‍ കെ പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ ബാഹുബലി സിനിമയെ വിമര്‍ശിച്ചതും മാപ്പ് പറഞ്ഞതും വാര്‍ത്തയായി.

ആ കത്തി സ്വാമി തന്നെ കൊണ്ടുവന്നത്... പെണ്‍കുട്ടിയുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

English summary
KRK calls Mohanlal Chotta Bheem once again on the superstar’s birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam