»   » ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ക്രിഷ് 3 യുടെ ട്രെയിലര്‍ പുറത്തിറക്കി. രാകേഷ് റോഷന്‍ സംവിധാനം ചെയ്യുന്ന ക്രിഷ് 3 യില്‍ മൂന്ന് വേഷങ്ങളിലാണ് ഹൃത്വിക് റോഷന്‍ എത്തുന്നത്. ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ഹൃത്വിക്കും, വിവേക് ഒബ്‌റോയിയും, കങ്കണ റാണട്ടും പങ്കെടുത്തു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നയിക എന്നാല്‍ ലോസ് ഏഞ്ചല്‍സില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ചടങ്ങിന് പ്രിയങ്ക എത്തിയില്ല. ഈ അവസരം കങ്കണ റാണട്ട് ശരിയ്ക്കും പ്രയോജനപ്പെടുത്തി. മാധ്യമങ്ങളുടെ ശ്രദ്ധമുഴുവന്‍ കങ്കണയില്‍ തന്നെയായിരുന്നു.

ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് കങ്കണ എത്തുന്നത്. ക്രിഷ് സീരീസിലെ മൂന്നാമെത്തെ ചിത്രമാണ് ക്രിഷ് 3. ദീപാവലിയോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യും. നവംബര്‍ 4 ന് ചിത്രം തീയേറ്ററിലെത്തിയാക്കാനാണ് ശ്രമം. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃത്വിക് റോഷന്‍ ആദ്യമായി പൊതു വേദിയില്‍ എത്തുന്നത് ക്രിഷ് 3 യുടെ ട്രെയിലര്‍ പുറത്തിറക്കുന്ന പരിപാടിയിലാണ്.

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ക്രിഷ് 3 യുടെ ട്രെയിലര്‍ ലോഞ്ചിംഗിനിടെ ഹൃതിക്ക്, കങ്കണ, വിവേക് എന്നിവര്‍

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ചടങ്ങിന്‍റെ അവതാരകന്‍ അനില്‍ കപൂര്‍ ആയിരുന്നു

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

കങ്കണയും വിവേകും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ഹൃത്വിക് തന്റെ പിതാവായ രാകേഷ് റോഷനും, കങ്കണയ്ക്കും വിവേകിനുമൊപ്പം.

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

വില്ലന്‍ കഥാപാത്രം കാല്‍ നെയാണ് വിവേക് അവതരിപ്പിയ്ക്കുന്നത്

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

അച്ഛന്റെ അനുഗ്രഹം വാങ്ങുന്ന ഹൃത്വിക് റോഷന്‍

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ഹൃത്വിക് തന്റെ സഹോദരി സുനൈനയ്ക്കും പിതാവിനുമൊപ്പം

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ബോളിവുഡ് താരങ്ങളും ക്രിഷ്3 യുടെ അണിയറ പ്രവര്‍ത്തകരും

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

കങ്കണ റാണട്ട് ട്രെയിലര്‍ ലോഞ്ചിംഗിനിടെ

ക്രിഷ് 3 ട്രെയിലര്‍ പുറത്തിറക്കി; ചിത്രങ്ങള്‍

ഹൃത്വിക്കിന്റെ അമ്മാവനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്‍

English summary
The trailer of Hrithik Roshan's Krrish 3 was launched recently. The movie is directed by Rakesh Roshan and it also stars Priyanka Chopra, Vivek Oberoi and Kangna Ranaut in the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam