»   » ചിത്രയോടെന്തിനീ ക്രൂരത?

ചിത്രയോടെന്തിനീ ക്രൂരത?

Posted By:
Subscribe to Filmibeat Malayalam
KS Chitra
"അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ.... " കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ ദുഖത്തെക്കുറിച്ച് കവി പാടിയത് കേട്ട് കണ്ണുനിറയാത്ത മലയാളികളുണ്ടാവില്ല. കുറച്ചുകാലം മുമ്പ് ഈ കവിതയിലെ അമ്മയെപ്പൊലൊരു ദുരന്തം നേരിടേണ്ടി വന്നത് നമ്മുടെ പ്രിയപ്പെട്ട ഗായിക കെഎസ് ചിത്രയ്ക്കാണ്. ഓമനിച്ചു വളര്‍ത്തിയ മകള്‍ നഷ്ടപ്പെട്ടതിന്റെ ദുഖം അനുഭവിയ്ക്കുന്ന ഈ അമ്മയെ ആശ്വസിപ്പിയ്ക്കുന്നതിന് പകരം അവരെ ദ്രോഹിയ്ക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ ചില പകല്‍മാന്യന്മാര്‍.

ചിത്രയോടുള്ള ജനങ്ങളുടെ അനുകമ്പയും സ്‌നേഹവുമെല്ലാം മുതലെടുക്കാനായി സോഷ്യല്‍ മീഡിയയിലും ഇമെയിലിലൂടെയുമെല്ലാം ഇല്ലാക്കഥകള്‍ പ്രചരിപ്പിയ്ക്കുകയാണ് ഇക്കൂട്ടര്‍. കെഎസ് ചിത്ര വീണ്ടും ഗര്‍ഭം ധരിച്ചുവെന്ന തരത്തിലുള്ള മെയിലുകളും പോസ്റ്റുകളുമൊക്കെ പിറക്കുന്നത് ജനങ്ങളുടെ മൃദുലവികാരങ്ങള്‍ ചൂഷണം ചെയ്യുകയെന്ന ഒരൊറ്റ ഉദ്ദേശത്തോടെയാണ്.

'പ്രാര്‍ത്ഥിക്കുക, കെ.എസ്. ചിത്രയ്ക്ക് വേണ്ടി...' എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്യുന്നതിലൂടെ പലരും അറിയാതെ തന്നെ നമ്മില്‍ പലരും ഈ ദ്രോഹത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. "കെ.എസ്. ചിത്ര ഗര്‍ഭിണിയാണ്, രണ്ട് കുഞ്ഞുങ്ങളാണ്. ഈ പ്രായത്തില്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന ചിത്രയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക..." എന്നിങ്ങനെയൊക്കെയാണ് പോസ്റ്റുകളിലൂടെയും മെയിലുകളുടെയും ഉള്ളടക്കം.

ചൂടന്‍ വാര്‍ത്ത കൊഴുപ്പിയ്ക്കാന്‍ തങ്ങളുടേതായ ഭാവനകള്‍ കൂട്ടിച്ചേര്‍ക്കാനും കുറപ്പേര്‍ മത്സരിച്ചു. കൃത്രിമ ഗര്‍ഭധാരണം നടത്തിയതിനാല്‍ നാല് കുഞ്ഞുങ്ങളാണ് ഗര്‍ഭത്തിലുള്ളതെന്നായിരുന്നു അതിലൊന്ന്. പ്രായമേറിയതിനാല്‍ വാടക ഗര്‍ഭത്തിനാണ് ചിത്ര തയാറായിരിക്കുന്നതെന്നായിരുന്നു മറ്റു ചിലരുടെ കണ്ടെത്തല്‍.

സത്യത്തിന്റെ ഒരു തരിമ്പു പോലുമില്ലാത്ത ഇത്തരമൊരു കഥ മകള്‍ നഷ്ടപ്പെട്ട ആ അമ്മയ്‌ക്കേല്‍പ്പിയ്ക്കുന്ന ആഘാതം പോസ്റ്റുകള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ ഓര്‍ക്കുന്നില്ലെന്നതാണ് സത്യം. ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറി നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ ആക്രമണമമെന്നേ വിശേഷിപ്പിയ്ക്ക്ാനാവൂ. ചിത്രയ്ക്ക് നല്ലതു വരുമെന്നോര്‍ത്ത് ഒന്നുമാലോചിയ്ക്കാതെ പലരും ഈ പോസ്റ്റുകള്‍ പ്രചരിയ്ക്കാന്‍ ഒരുമ്പെട്ടിറങ്ങിയതിലൂടെ ഒരമ്മയെ ദ്രോഹിയ്ക്കുകയാണ് പലരും ചെയ്തത്. ഈ കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിയ്ക്കാനായി ചിത്രയ്ക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കേണ്ടി വന്നതും മറ്റൊരു ഗതികേട്.

മലയാളിയ്ക്ക് സോഷ്യല്‍ മീഡിയകളില്‍ പെരുമാറുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് പറഞ്ഞത് നടി അനന്യയാണ്. ചിത്രയുടെ കാര്യത്തില്‍ അത് നൂറുശതമാനവും ശരിയാണെന്ന് ഉറപ്പിച്ചു പറയാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam