»   » ഒരു മെക്‌സിക്കന്‍ അപാരത എസ്എഫ്‌ഐയുടെ കഥയല്ല??? തെളിവുണ്ട്???

ഒരു മെക്‌സിക്കന്‍ അപാരത എസ്എഫ്‌ഐയുടെ കഥയല്ല??? തെളിവുണ്ട്???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയിലെ രാഷ്ട്രീയം സിനിമയ്ക്ക് പുറത്തേക്ക് കടക്കുകയാണ്. സിനിമയിക്കുള്ളില്‍ സംസാരിച്ച രാഷ്ട്രീയത്തിനെതിരെ കെഎസ യു രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ വസ്തുകളെ സിനിമയില്‍ വളച്ചൊടിച്ചുവെന്നാണ് ആരോപണം. ചിത്രത്തില്‍ എസ്എഫ്‌ഐയുടേതായി കാണിക്കുന്ന വിജയം യഥാര്‍ത്ഥത്തില്‍ കെഎസ് യുവിന്റേതാണെന്നും അവര്‍ അവകാശപ്പെടുന്നു.

മലയാള സിനിമയില്‍ ഓണ്‍ലൈന്‍ പ്രമോഷണല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. അതുകൊണ്ടുതന്നെ സൂപ്പര്‍ താര ചിത്രത്തിന്റെ പരിവേഷത്തോടെയാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിയത്. ആദ്യ ദിനകളക്ഷനില്‍ പൃഥ്വിരാജ്, മമ്മുട്ടി, ദുല്‍ഖര്‍ ചിത്രങ്ങളെ ഈ ക്യാമ്പസ് ചിത്രം മറികടന്നു. പക്ഷെ, വിവാദങ്ങളെ മറികടക്കാന്‍ ചിത്രത്തിനായിട്ടില്ല.

37 വര്‍ഷത്തെ എസ്എഫ്‌ഐ ഭരണം അവസാനിപ്പിച്ച് കെഎസ് യു യൂണിയന്‍ ഭരണം പിടിച്ചെടുക്കുകയും അവരുടെ നേതാവായ ജിനോ ജോണ്‍ ചെയര്‍മാനാകുകയും ചെയ്തുവെന്ന വസ്തുതയെ ഈ സിനിമയ്ക്കായി വളച്ചൊടിച്ചുവെന്നാണ് ആക്ഷേപം. സിനിമയില്‍ വിജയിക്കുന്നത് എസ്എഫ്‌ഐയാണ്.

സിനിമ തുടങ്ങുന്നതിന് മുമ്പ് ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയും ജിനോയും കാണാന്‍ വന്നപ്പോള്‍ പറഞ്ഞ കഥ ഇതല്ലെന്ന് കെഎസ് യു ജില്ലാ സെക്രട്ടറി ടിറ്റോ എബ്രഹാം പറഞ്ഞു. സിനിമയുടെ ക്ലൈമാക്‌സില്‍ കെഎസ് യു ജയിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ് യു സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സിനിമയില്‍ കെഎസ് യുവിന്റെ കൊടിമരം എസ്എഫ്‌ഐ ഒടിക്കുന്നത് പിന്നീടവിടെ എസ്എഫ്‌ഐയുടെ കൊടി ഉയര്‍ത്തുന്നതുമാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എസ്എഫ്‌ഐയുടെ കൊടിമരം ഒടിക്കുന്നത് കെഎസ് യുക്കാരാണ്. അതിന്റെ വീഡിയോ യൂടൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് അവര്‍.

ചിത്രത്തിന്റെ അവസാന ഭാഗത്ത് മീറ്റ് ക്യാന്‍ഡിഡേറ്റില്‍ എസ്എഫ് വൈ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ ടൊവിനോ പ്രസംഗിക്കാന്‍ എത്തുമ്പോള്‍ കെഎസ്‌ക്യുക്കാര്‍ ടൊവിനോയെ പ്രസംഗിക്കാന്‍ അനുവദിക്കാത്ത രംഗമുണ്ട്. യഥാര്‍ത്ഥത്തില്‍ അത് കെഎസ് യുവിന് ഉണ്ടായ അനുഭവമാണെന്ന് പറഞ്ഞ അവര്‍ അതിന്റെ വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിനോ ജോണ്‍ ആയിരുന്നു അന്നത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി.

കെഎസ് യുക്കാര്‍ എസ്എഫ്‌ഐയുടെ കൊടിമരം ഒടിക്കുന്ന വീഡിയോ കാണാം.

English summary
KSU against Oru Mexican Aparatha movie. Their main allegation is the story the movie is not realistic, they manipulate KSU's victory.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam