»   » കുലംകുത്തികള്‍ ഇനി സിനിമയില്‍

കുലംകുത്തികള്‍ ഇനി സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam
ടിപി ചന്ദ്രശേഖരന്‍ വധത്തിനുമുമ്പും പിമ്പും പ്രയോഗിക്കപ്പെട്ട കുലംകുത്തികള്‍ രണ്ട് രീതിയിലാണ് കേരളീയ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടത്. പാര്‍ട്ടിസെക്രട്ടറിയേറ്റിലും പോളിറ്റ് ബ്യൂറോവിലും വിവാദങ്ങള്‍ക്ക് ചൂടുപകര്‍ന്ന ഈ പേരില്‍ സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.

വൈഷ്ണവി ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശസ്ത സ്‌റില്‍ ഫോട്ടോഗ്രാഫറായ ഷിബു ചെല്ലമംഗലം നിര്‍മ്മാണം, സംവിധാനം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രം കുലംകുത്തികള്‍ പൂര്‍ത്തിയായി. ചൂഷണത്തിന് വിധേയരായ ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും കാടിന്റെ പാശ്്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

മനുഷ്യമോചനത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ പുതമയുള്ള പേരുപോലെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ഗുണ്ടല്‍ പേട്ട്,
തിരുനെല്ലി, പോത്തന്‍കോട് എന്നിവയാണ് പ്രധാനലൊക്കേഷനുകള്‍. സോണി, സാജന്‍, ലാല്‍ ആര്‍എസ് കുമാര്‍ നമ്പൂതിരി, മോഹന്‍ മേട്ടുകട, സുനി പാലോട്, രതീഷ്, വിഷ്ണു, കുട്ടന്‍ മുല്ലശ്ശേരി, സജ്‌ന ,ശ്രീക്കുട്ടി, പഞ്ചമി, അഞ്ജലി, ഗീത എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ്, ട്രാക്‌സ്, കലാസംവിധാനം രാജന്‍ ആക്കുളം, ചമയം മധു കാലടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam