»   » കുളപ്പുള്ളി ലീല 'കുളു'വായതെങ്ങനെ?

കുളപ്പുള്ളി ലീല 'കുളു'വായതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
Kulappulli Leela
അടൂര്‍ പങ്കജം, അടൂര്‍ ഭവാനി, കവിയൂര്‍ പൊന്നമ്മ തുടങ്ങി സ്ഥലപ്പേര് ഒപ്പം കൊണ്ടു നടക്കുന്ന നടിമാര്‍ മലയാള സിനിമയില്‍ കുറവല്ല. ഇവരുടെ അതേഗണത്തില്‍ വരുന്നയാളാണ് കുളപ്പുള്ളി ലീല. എന്നാല്‍ ലീലയ്ക്ക് തന്റെ സ്ഥലപ്പേര് ഒരു പാരയാവുന്നുവെന്നാണ് സിനിമാലോകത്തെ സംസാരം.

ലീലയുടെ സ്ഥലപ്പേര് പലരും പലരീതിയില്‍ ഉച്ചരിക്കുന്നതാണ് നടിയെ കുഴപ്പിക്കുന്നത്. കൊളപ്പുള്ളിയെന്നും കുലപ്പുള്ളിയെന്നും ചിലര്‍ വിളിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു പടി കൂടി കടന്ന് കൊലപ്പുള്ളി ലീലയാക്കുന്നു.

ഷൊര്‍ണൂരിനും ഒറ്റപ്പാലത്തിനും ഇടയ്ക്കുള്ള തന്റെ സ്ഥലത്തെ ആളുകള്‍ ഈ വിധം ഉച്ചരിച്ച് വൃത്തികേടാക്കുന്നതില്‍ ലീലയ്ക്ക ചില്ലറ പരിഭവമൊന്നുമല്ല ഉള്ളത്. അടുത്തിടെ വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടിമന്നന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചും ലീലയ്ക്ക് തന്റെ പേരിന്റെ പല രീതിയിലുള്ള ഉച്ചാരണങ്ങള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു.

സംവിധായകനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും ക്യാമറാമാനും വിളിക്കുന്നത് പല പേരുകളാണ്. എന്നാല്‍ എല്ലായിടത്തും ഓടിയെത്തേണ്ടത് ലീല തന്നെ. ഒടുവില്‍ ക്യാമറാമാന്‍ സഞ്ജീവ് ശങ്കര്‍ ഒരു തീരുമാനമെടുത്തു. ലീലയ്ക്ക് ഒരു ചുരുക്കപ്പേര് കണ്ടെത്തുക തന്നെ. വൈകാതെ തന്നെ നടിയ്ക്ക് ഒരു ഓമനപ്പേര് ലഭിക്കുകയും ചെയ്തു.

അങ്ങനെ സഞ്ജീവ് നടിയെ 'കുളു'വെന്ന് നാമകരണം ചെയ്തു. ക്യാമറാമാനെ പിന്തുടര്‍ന്ന് സെറ്റിലെല്ലാവരും നടിയെ കുളുവെന്ന് വിളിയ്ക്കാന്‍ തുടങ്ങി. ഇനി കുളപ്പുള്ളി ലീല സിനിമാലോകത്ത് കുളു-ലീലയെന്ന് അറിയപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം. പേരു വരുത്തി വയ്ക്കുന്ന ഓരോ പൊല്ലാപ്പുകളേ.

English summary
Kulappulli Leela, comedy actress of Mollywood became Kulu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam