TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫഹദിന് മുന്നില്‍ പൃഥ്വി മുട്ടുമടക്കി! കളക്ഷനില്‍ മിന്നിച്ച് കുമ്പളങ്ങിക്കാര്‍, ഇതും ചരിത്രമാണ്!!

തുല്യ പ്രധാന്യത്തോടെ ഒരു ദിവസം ഒന്നിലധികം സിനിമകള്‍ റിലീസിനെത്തുന്നത് ആരാധകരെ ആശയ കുഴപ്പത്തിലാക്കും. ഫെബ്രുവരി ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ രണ്ട് സിനിമകളും അത്രയധികം പ്രതീക്ഷകളുമായി എത്തിയ സിനിമകളായിരുന്നു. മലയാളത്തിലെ രണ്ട് യുവതാരരാജാക്കന്മാരുടെ സിനിമയാണെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.
ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സും പൃഥ്വിരാജിന്റെ നയന്‍ എന്ന ചിത്രവുമാണ് ഒരു ദിവസം റിലീസിനെത്തിയത്. ചിലയിടത്ത് കുമ്പളങ്ങി നൈറ്റ്സിനെക്കാള് പ്രദര്‍ശനം കൂടുതല്‍ ലഭിച്ചത് പൃഥ്വിരാജ് ചിത്രത്തിനായിരുന്നു. രണ്ട് സിനിമകളും പ്രേക്ഷകപ്രീതി നിലനിര്‍ത്തി എന്ന് മാത്രമല്ല ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണെന്ന് പറയാം.
കുമ്പളങ്ങി നൈറ്റ്സ്
മഹേഷിന്റെ പ്രതികാരം മുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടിലെത്തിയ ചിത്രം ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് കൂട്ടുകെട്ടിലെത്തിയ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥ പറഞ്ഞെത്തിയ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, അന്ന ബെന്‍ തുടങ്ങി പരിചയമുള്ളതും പുതുമുഖങ്ങളുമായ താരങ്ങളാണ് അണിനിരക്കുന്നത്.
9
സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലര്‍ ചിത്രമായിട്ടെത്തിയ പൃഥ്വിരാജിന്റെ 9 റിലീസിന് മുന്‍പ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം ഇതിവൃത്തമാക്കിയാണ് എത്തിയത്. മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത തരമൊരു സിനിമയായിരുന്നു 9. കിടിലന്‍ സാങ്കേതിക വിദ്യകളും ദൃശ്യവിസ്മയവും ഒരുക്കിയ ചിത്രം മലയാളത്തെ ലോകസിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ്, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. കുമ്പളങ്ങി നൈറ്റ്സിനൊപ്പം 9 ഉം തിയറ്ററുകളിലും ബോക്സോഫീസിലും മാസ് പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.
രണ്ട് സിനിമകളുടെയും പ്രത്യേകത
പൃഥ്വിരാജ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. അഭിനയത്തിന് പുറമേ നിര്‍മാണം, സംവിധാനം തുടങ്ങി പല മേഖലകളിലും താരം കഴിവ് തെളിയിച്ചു. 9 എന്ന ചിത്രവും പരീക്ഷണാടിസ്ഥാനത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഒരു പരിധി വരെ സംരക്ഷിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരിക്കുകയാണ്. അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ മറ്റൊരു കിടിലന്‍ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. യുവതാരങ്ങള്‍ അണിനിരന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയായിരുന്നു എന്നതാണ് ശ്രദ്ധേയം.
ബോക്സോഫീസിലെ കണക്കുകള്‍
റിലീസ് ദിവസം കുമ്പളങ്ങി നൈറ്റ്സിന് കേരളത്തില്‍ 100 നൂറ് സ്ക്രീനുകള്‍ ലഭിച്ചപ്പോള്‍ കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ നിന്നും പതിനാല് ഷോ ആയിരുന്നു ലഭിച്ചത്. എങ്കിലും 4.39 ലക്ഷം നേടി മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ പ്രദര്‍ശനങ്ങളുടെ എണ്ണം കൂട്ടിയിരിക്കുകയാണ്. നിലവില്‍ കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ 21 ഷോ ആണ് പ്രതിദിനം ചിത്രത്തിന് ലഭിക്കുന്നത്. ആറാം ദിനം 21 ഷോ യില്‍ നിന്നും 5.81 ലക്ഷം സ്വന്തമാക്കിയ ചിത്രം ആറ് ദിവസം കൊണ്ട് 35.22 ലക്ഷത്തില്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരം പ്ലെക്സിലും 21 ഷോ ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ ആറ് ദിവസം കൊണ്ട് 38.47 ലക്ഷത്തിലെത്തിയിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്സ്.
നയനും ഒപ്പത്തിനുണ്ട്..
കേരളത്തില്‍ 150 സ്ക്രീനുകളിലായിരുന്നു നയന്‍ റിലീസ് ചെയ്തത്. കുമ്പളങ്ങി നൈറ്റ്സിനൊപ്പം ബോക്സോഫീസില്‍ മിന്നുന്ന പ്രകടനമാണ് നയനും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കുമ്പളങ്ങി നൈറ്റ്സിന്റെ പിന്നിലാണ് നയന്‍. വരും ദിവസങ്ങൡ കൂടുതല്‍ പ്രകടനങ്ങളില്‍ നിന്നും മോശമില്ലാത്ത തുക സിനിമയ്ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 8 കോടിയ്ക്ക് മുകളില്‍ സിനിമ നേടിയിരിക്കുകയാണ്. കേരള ബോക്സോഫീസില്‍ 4.5 കോടി നേടിയെന്നാണ് കണക്കുകള്‍. ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 1.6 കോടിയും യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും 2.5 കോടിയും ചിത്രം നേടിയെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.