twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമാശ പറയാന്‍ മാത്രമുള്ളതാണോ സിനിമ?

    By Aswathi
    |

    പ്രേമത്തിന്റെ കുത്തൊഴുക്കില്‍ ജയസൂര്യ- അനീഷ് അന്‍വര്‍ കൂട്ടുകെട്ടില്‍ പിറന്ന കുമ്പസാരം ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയോ? ചിരിക്കുന്ന സിനിമകള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് ആവേശം. മികച്ച പ്രതികരണം ലഭിച്ചിട്ടും കുമ്പസാരം എന്ന ചിത്രത്തിന് അര്‍ഹിയ്ക്കുന്ന പ്രാധാന്യം ലഭിയ്ക്കാത്തതില്‍ സംവിധായകന് ഖേദമുണ്ട്.

    കുമ്പസാരം എന്ന ചിത്രത്തില്‍ താന്‍ ഉദ്ദേശിച്ചതിലും മേലെ തരാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞുവെന്നു തിരക്കഥാകൃത്തും സംവിധായകനുമായ അനീഷ് അന്‍വര്‍ പറയുന്നു. ഡെഡിക്കേഷനുള്ള നല്ലൊരു നടനു മാത്രമേ ആല്‍ബിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. അത്രമാത്രം പ്രശ്‌നങ്ങള്‍ നിറഞ്ഞ മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രമാണ്. ആല്‍ബിക്ക് അയാളെമാത്രം നോക്കിയാല്‍ പോര. ഭാര്യയെയും സുഖമില്ലാത്ത മകനെയും സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട്.

    aneesh-anwar

    കുമ്പസാരം സീരിയസ് സിനിമയാണെങ്കിലും ഫാമിലി ത്രില്ലര്‍ മൂവിയാണ്. തമാശപറയാന്‍ മാത്രമുള്ളതല്ലല്ലോ സിനിമ. ജയസൂര്യയും ഹണിറോസും കൂടാതെ പത്തുവയസ്സുകാരായ മൂന്നുകുട്ടികളും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മരിക്കാന്‍ കിടക്കുന്ന പത്തുവയസ്സുകാരന്‍, ഒരാളുടെ മരണം നേരില്‍ കാണുന്ന പത്തുവയസ്സുകാരന്‍, ഇവരെ രണ്ടുപേരെയും കളിയാക്കുന്ന മറ്റൊരു പത്തുവയസ്സുകാരന്‍.

    35 ദിവസംകൊണ്ട് പൂര്‍ത്തിയായ സിനിമയില്‍ വളരെ സ്‌ട്രെയിറ്റായിട്ടാണ് കഥ പറയാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയാകളില്‍ സജീവ ചര്‍ച്ചയായിട്ടും ഇന്റര്‍നെറ്റില്‍ അഞ്ചില്‍ 4.9 പോയിന്റ്‌വരെ എത്തിയിട്ടും തിയേറ്ററില്‍ അര്‍ഹിക്കുന്ന ശ്രദ്ധ കുമ്പസാരിത്തിനുകിട്ടിയില്ലെന്ന് സംവിധായകന്‍ പറയുന്നു.

    കടപ്പാട്; നാന

    English summary
    Kumbasaram didn't get deserving important from theater says director Aneesh Anwar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X