twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ വികാരാധീനനായി ; ഷൂട്ടിങ് നിര്‍ത്തി

    |

    സിനിമയും ജീവിതവും രണ്ടാണെന്ന് പറയുമെങ്കിലും ചില ജീവിതമുഹൂര്‍ത്തങ്ങള്‍ ചലച്ചിത്രരംഗങ്ങളെപ്പോലും വെല്ലുന്നതാണ്. അതുകൊണ്ടുതന്നെ കഥാപാത്രത്തോട് ഇഴുകിച്ചേരുമ്പോള്‍ അഭിനേതാക്കള്‍ സ്വയംമറന്നുപോകുന്നത് സ്വാഭാവികം. ഈയ്യിടെ കുഞ്ചാക്കോ ബോബന്‍ അഭിനയത്തിനിടെ വികാരാധീനനായതിനാല്‍ സംവിധായകന് കുറച്ചുസമയത്തേക്ക് ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

    ഡോ. ബിജുവിന്റെ 'വലിയ ചിറകുളള പക്ഷികള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ദുരിതബാധിതരില്‍ പലരെയും ചിത്രീകരിക്കുന്നത് ദു:ഖകരമാണ്. ഇത്തരത്തിലുളള ഷൂട്ടിങ് കുഞ്ചാക്കോ ബോബനെ ശരിക്കും വേദനിപ്പിച്ചു.

    chackochan

    '' വളരെ അപൂര്‍വ്വമായി മാത്രമെ ഇത്തരത്തിലുളള നിമിഷങ്ങള്‍ സിനിമാ ചിത്രീകരണത്തിനിടയില്‍ സംഭവിക്കാറുളളൂ. വളരെ പെട്ടെന്ന് വികാരാധീനനാകുന്ന വ്യക്തിയാണ് കുഞ്ചാക്കോ. അദ്ദേഹത്തിന് വിഷമം നിയന്ത്രിക്കാനായില്ല. അതിനാല്‍ കുറച്ചുനേരത്തേക്ക് ചിത്രീകരണം മാറ്റിവയ്‌ക്കേണ്ടിവന്നു. '' -ഡോ. ബിജു പറഞ്ഞു.

    ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടുകളിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചിത്രീകരിക്കുന്ന സിനിമയാണ് 'വലിയ ചിറകുളള പക്ഷികള്‍.' കാലവര്‍ഷം, വസന്തം, ഗ്രീഷ്മം, ശിശിരം തുടങ്ങി നാല് ഋതുഭേദങ്ങളിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കുക.

    English summary
    Actor Kunchacko Boban became so emotional during the shoot of Dr Biju's Valiya Chirakulla Pakshikal, which has the plight of endosulphan affected victims as its theme. crew worked with real victims for the shoot in Kasargod.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X