»   » ഓര്‍ഡിനറിക്കാര്‍ ഇനി റോമന്‍സ്

ഓര്‍ഡിനറിക്കാര്‍ ഇനി റോമന്‍സ്

Posted By:
Subscribe to Filmibeat Malayalam

ഓര്‍ഡിനറിക്ക് ശേഷം ബിജുമേനോനും കുഞ്ചാക്കോബോബനും ഒരുമിക്കുന്ന ചിത്രമാണ് റോമന്‍സ്. മികച്ച വിജയം കൊയ്ത കൂട്ടുകെട്ടിന്റെ വ്യത്യസ്തത പുതിയ ചിത്രത്തിന്റെ കഥാപാത്രഘടനയിലും കാണാം. ജനപ്രിയനെന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോബന്‍ സാമുവലാണ് റോമന്‍സ് ഒരുക്കുന്നത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ശന്തസുന്ദരമായ ഗ്രാമമാണ് പൂമല. മതഭക്തിയേക്കാള്‍ മനുഷ്യസ്‌നേഹത്തിന് വിലമതിക്കുന്ന ഇവിടുത്തെ നിവാസികള്‍ പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും ഐക്യത്തിന് പുതിയ മാതൃകതീര്‍ക്കുന്നവരാണ്.

ജാതി മത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമാണ് അവിടുത്തെ ഉത്സവങ്ങളും ആഘോഷങ്ങളും. ഈ നാട്ടിലേക്കാണ് മനസ്സില്‍ ദുരുദ്ദേശവുംകൊണ്ട് രണ്ടുപേര്‍ എത്തുന്നത്, ആകാശും ഷിബുവും.നല്ലവരായ നാട്ടുകാര്‍ അവരെ കണ്ണടച്ച് വിശ്വസിക്കുകയും ഗ്രാമത്തിലെ പണക്കാരനായ തൊമ്മിച്ചന്‍ പ്രമാണിക്ക് പരിചയപ്പെടുത്തുകയുമാണ്. കാഴ്ചയില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന പെരുമാറ്റങ്ങളോടെ അവതരിച്ച ഇവരെ എല്ലാ വിധസഹായങ്ങളും ചെയ്തുകൊടുത്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്കായ് പ്രയോജനപ്പെടുത്താമെന്ന് തൊമ്മിച്ചനും കരുതി.

എന്നാല്‍ തൊമ്മിച്ചന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചുകൊണ്ടാണ് തുടര്‍ന്നുള്ള നാളുകളില്‍ ആകാശും ഷിബുവും ആ നാട്ടില്‍ കാട്ടികൂട്ടുന്ന കാര്യങ്ങള്‍. സംഭവബഹുലവും രസകരവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് റോമന്‍സിന്റെ പ്രമേയം വികസിക്കുന്നത്. ആകാശിന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബനും ഷിബുവായ് ബിജുമേനോനും അഭിനയിക്കുന്നു.

നായികയെ അവതരിപ്പിക്കുന്നത് നിവേദിത തോമസ്സാണ്. തൊമ്മിച്ചന്റെ വേഷം ലാലു അലക്‌സിനാണ്. വിജയരാഘവന്‍, ഷാജു, കൊച്ചുപ്രേമന്‍, ടി.ജി.രവി, ശശികലിംഗ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റോമന്‍സിന്റെ തിരക്കഥ, സംഭാഷണം വൈ.വി. രാജേഷാണ്.

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈ ണമിടുന്നു. പ്രദീപ് നായരാണ് ക്യാമറമാന്‍. ചാന്ദ്‌വി റിലീസ് ചിത്രം തിയറ്ററുകളിലെത്തിക്കും.

English summary
The latest flick to have the pair is Boban Samual's 'Romans', in which the two actors play thieves who masquerade as priests.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam