»   » എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് വേട്ടയിലെ മെല്‍വിന്‍ അതുവരെ ചോക്ലേറ്റ് പയ്യന്‍, ഗ്ലാമര്‍ താരം എന്നൊക്കെ പറഞ്ഞ് നടനെ പിന്നിലാക്കിയവര്‍ ഒറ്റയടിയ്ക്ക് മേല്‍വിനിലൂടെ ചാക്കോച്ചനെ മുന്നിലെത്തിയിച്ചു. അതിന്റെ പൂര്‍ണ ക്രെഡിറ്റും രാജേഷ് പിള്ളയ്ക്കുള്ളതാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളക്കായിരുന്നു. ഷൂട്ടിംഗിന്റെ ഓരോ ഘട്ടത്തിലും എന്നോട് പറയുമായിരുന്നു ചാക്കോച്ചന്റെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മെല്‍വിന്‍, അത് സത്യമായി. സിനിമ റിലീസായ ശേഷം ആളുകളുടെ പ്രതികരണത്തില്‍ നിന്നും ബോധ്യപ്പെട്ട കാര്യമാണത്- കുഞ്ചാക്കോ ബോബന്‍ പറയുന്നു

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

താരത്തെക്കാള്‍ ഒരു നടനെ അല്ലെങ്കില്‍ നടിയെ പരമാവധി എക്‌സ്‌പ്ലോയിറ്റ് ചെയ്യാന്‍ രാജേഷ് ആഗ്രഹിച്ചിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആള്‍ക്കൂട്ടത്തില്‍നിന്ന നമ്മളെ മാറ്റിനിര്‍ത്തി മറ്റാരും കേള്‍ക്കാതെ പറയും അത് നമുക്ക് ഇങ്ങനെ വേണം അങ്ങനെ ചെയ്യണം അതിന്റെ മൂഡ് ഇങ്ങനെയായാല്‍ കലക്കും ഗംഭീരമാകുമെന്നൊക്കെ. ആര്‍ട്ടിസ്റ്റിനെ പുള്ളി ഉദ്ദേശിച്ചിടത്ത് എത്തിക്കും.

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

നമുക്ക് എല്ലാ ഫ്രീഡവും തരും, അതിനൊരു കണ്‍ട്രോളുമുണ്ടായിരുന്നു. എന്നെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളതില്‍നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് സംവിധായകന്‍ രാജേഷ്പിള്ളയുടെ വിജയമായി ഞാന്‍ കാണുന്നു.

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

ഒരിക്കലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത വേഷം. എന്റെ ലൈഫില്‍ ആലോചിക്കാന്‍പോലും പറ്റാത്ത ഡ്രസ്സ്പാറ്റേണാണ്. എപ്പോഴും പുഞ്ചിരിച്ച് സംസാരത്തിന് പ്രത്യേകമായ ടോണ്‍ നല്‍കി പല മാനറിസങ്ങളുമുള്ള കഥാപത്രമാണ് മെല്‍വിന്‍. അതിനകത്ത് കുഞ്ചാക്കോബോബനില്ല, മെല്‍വിന്‍ എന്ന കഥാപാത്രമേയുള്ളു. നടന്‍ എന്ന നിലയില്‍ അതൊരു വിജയമാണ്.

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

രാജേഷ് വളരെ കംഫര്‍ട്ടിബിളാണ്. എന്നെ നന്നായി ചെയ്യിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസം രാജേഷിനുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഒരു നോട്ടമാണെങ്കില്‍കൂടി അത് എത്രത്തോളമാകാമെന്നതിന് കൃത്യമായ ധാരണയുണ്ട്.

എന്നെക്കാള്‍ ധൈര്യവും കോണ്‍ഫിഡന്‍സും രാജേഷ് പിള്ളയ്ക്കായിരുന്നു; ചാക്കോച്ചന്‍ പറയുന്നു

മഞ്ജു വാര്യരും ഇന്ദ്രജിത്തും ഞാനും, ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള മൈന്റ്‌ഗെയിമാണ് സിനിമ. എന്നെ സംബന്ധിച്ചിടത്തോളം നാലുപേരുണ്ട്. നാലാമത്തേത് പ്രേക്ഷകരാണ്. അവരെ ബോധ്യപ്പെടുത്തുക നിസ്സാരകാര്യമല്ല- കുഞ്ചാക്കോബോബന്‍ പറഞ്ഞു നിര്‍ത്തി.

English summary
Kunchacko Boban about his character Melvin Joseph from the move Vettah

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam