»   » വക്കീല്‍ വേഷത്തില്‍ ചാക്കോച്ചന്‍

വക്കീല്‍ വേഷത്തില്‍ ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban
യുവനടന്‍ കുഞ്ചാക്കോ ബോബന് കൈനിറയെ ചിത്രങ്ങളാണ്, ആരും കൊതിയ്ക്കുന്ന വ്യത്യസ്തതയുള്ള വേഷങ്ങളാണ് ചാക്കോച്ചന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചാക്കോച്ചന്‍ ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ലോ പോയിന്റ്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, പ്രതാപ് പോത്തന്‍, നെടുമുടി വേണു, ജോയ് മാത്യു. ടിനി ടോം, ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സുനില്‍ സുഖദ, പ്രവീണ, കെപിഎസി ലളിത തുടങ്ങിയവരാണ ്ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

ഫ്രൈഡേയ്ക്കുശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പുതുമുഖമായ ദേവദാസാണ് തിരക്കഥയെഴെതുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാതാവ്. ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖനടിയാണ്.

ലോ പോയിന്റ് എന്നാണ് പേരെങ്കിലും കോടതിയുമായി ബന്ധപ്പെട്ട കഥയല്ല ചിത്രം പറയുന്നതെന്ന് ലിജിന്‍ വിശദീകരിക്കുന്നു. വളരെ രസകരമായ ഒരു കോമഡി ത്രില്ലര്‍ ജീവിതത്തില്‍ സംഭവിയ്ക്കാനിടയുള്ള പലകാര്യങ്ങളെയും ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. ഒരു അഡ്വക്കറ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ അഭിനയിക്കുന്നത്. ഒരു സ്ത്രീയ്‌ക്കൊപ്പം ഈ കഥാപാത്രം ഒരു പ്രശ്‌നത്തില്‍ അകപ്പെടുകയും അതില്‍ നിന്നും രക്ഷപ്പെടാനായി ഇരുവരും ശ്രമം നടത്തുകയും ചെയ്യുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്- ലിജന്‍ വിശദീകരിക്കുന്നു. 2013 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

English summary
Director Lijin Jose is busy with his next project. Titled Law Point, the movie stars Kunchacko Boban in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam