»   » പുതിയ ലുക്കില്‍ കുഞ്ചാക്കോ ബോബന്‍

പുതിയ ലുക്കില്‍ കുഞ്ചാക്കോ ബോബന്‍

Posted By:
Subscribe to Filmibeat Malayalam

ലാല്‍ ജോസിന്റെ പുതിയ ചിത്രായ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും പുരോഗമിയ്ക്കുകയാണ്. ആലപ്പുഴയിലെ കെട്ടുവള്ളങ്ങളും ടൂറിസവുമെല്ലാമായി ബന്ധപ്പെട്ട കഥപറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് കുഞ്ചാക്കോ അഭിനയിക്കുന്നത്. ഫ്രഞ്ച് താടിയും കുറ്റി മീശയും പറ്റിച്ചുവെട്ടിയ തലമുടിയുമുള്ള കുഞ്ചാക്കോയുടെ ലിക്ക് പ്രേക്ഷകരെ സംബന്ധിച്ച് തീര്‍ത്തും പുതിയതാണ്.

വ്യത്യസ്തമായ കഥാപാത്രങ്ങളെ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ലുക്കില്‍ അധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. കുഞ്ചാക്കോയുടെ തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പിലുള്ളൊരു ചിത്രമായിരിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും

Kunchacko Boban

എം സിന്ധുരാജിന്റെ തിരക്കഥയില്‍ തയ്യാറാവുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് കുഞ്ചാക്കോയുടെ നായികയായി എത്തുന്നത്. ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നത്. എ്‌സ കുമാറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. വിദ്യാസാഗറാണ് സംഗീതസംവിധാനം.

വിഷുച്ചിത്രമായി എത്തിയ മമ്മൂട്ടിച്ചിത്രം ഇമ്മാനുവലായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. വിഷുച്ചിത്രങ്ങളില്‍ മികച്ച കഥകൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ഇമ്മാനുവല്‍. ഇതിന് മുമ്പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസും വലിയ വിജയമായിരുന്നു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഈ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Kunchacko Boban is sporting a curious new look for his Lal Jose directed Pullippulikalum Attinkuttiyum. The shooting of the film started in Alappuzha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam