»   » ഹൗ ഓള്‍ഡ് ആര്‍ യു ചാക്കോച്ചാ?

ഹൗ ഓള്‍ഡ് ആര്‍ യു ചാക്കോച്ചാ?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ നായകനായി കുഞ്ചാക്കോ ബോബനെത്തുന്നു. പൃഥ്വിക്കൊപ്പം ജയസൂര്യയും റഹ്മാനും നായകന്മാരാവുന്ന മുംബൈ പൊലീസിന് ശേഷം ഒരുക്കുന്ന പ്രൊജക്ടിനെപ്പറ്റിയുള്ള വിവരങ്ങളാണ് റോഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്തന്.

സഞ്ജയ് ബോബിമാര്‍ തിരക്കഥയൊരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ? എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ നായകനാവുന്നത്. റോഷന്റെ മൂന്ന് സിനിമകളുടെയും തിരക്കഥയൊരുക്കിയവരാണ് ഇവര്‍. നോട്ട്ബുക്ക്, കാസനോവ ഇപ്പോള്‍ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളാണ് കൂട്ടുകെട്ടിലുള്ളത്.

 Kunchacko Boban

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദിയ്ക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന് റോഷന്‍ പറയുന്നു. ഇത് തന്നെയാണ് ഇങ്ങനെയൊരു പേര് തിരഞ്ഞെടുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചതും.

അതേസമയം റോമന്‍സിലൂടെ പുതുവര്‍ഷത്തില്‍ ഒരു ഹിറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബന്‍. സുഗീതിന്റെ 3 ഡോട്ട്‌സ് തീര്‍ത്തതിന് ശേഷം രാജേഷ് പിള്ളയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ അഭിനയിക്കാനാണ് താരത്തിന്റെ പ്ലാന്‍. ഇമ്മാനുവലിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചാക്കോച്ചന്‍ തന്നെയാണ് നായകന്‍.

English summary
Rosshan Andrrews, who is currently shooting Mumbai Police with Prithviraj, Jayasurya and Rahman in the lead, has announced his next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam