»   » അനില്‍ രാധാകൃഷ്ണന്റെ ദിവാന്‍ജിമൂലയില്‍ കോഴിക്കോട് കലക്ടര്‍ക്കെന്താ കാര്യം!!

അനില്‍ രാധാകൃഷ്ണന്റെ ദിവാന്‍ജിമൂലയില്‍ കോഴിക്കോട് കലക്ടര്‍ക്കെന്താ കാര്യം!!

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ റൊമാന്റിക്ക് ഹീറോ കുഞ്ചാക്കോ ബോബന്‍ അനിന്‍ രാധാകൃഷ്ണന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നു. കുഞ്ചാക്കോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകളും വാര്‍ത്തയും പുറത്തു വിട്ടു കഴിഞ്ഞു. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

kunchacko-boban

കോമിക്ക് ത്രില്ലറായ ചിത്രത്തില്‍ അമിത കര്‍ക്കശനായ ഒരു ഉദ്യോഗസ്ഥനാണ് കുഞ്ചാക്കോ. ഈ കഥാപാത്രത്തിന് പ്രചോദനമായത് കലക്ടര്‍ ബ്രോ അല്ലെങ്കില്‍ എന്‍ പ്രശാന്താണ് (കോഴിക്കോട് കലക്ടര്‍). കുഞ്ചാക്കോ ബോബന്റെയും അനില്‍ രാധാകൃഷ്ണന്റെയും രണ്ടാമത്തെ ചിത്രമാണിത്. ആദ്യത്തേത് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടിയാണ്.

kunchacko-boban-divanjimoola

നൈല ഉഷ, നെടുമുടി വേണു, സുധീര്‍ കരമന, ജോയി മാത്യു, ഷഹീന്‍ സിദ്ദിഖ്, സുധി കോപ്പ, രാജീവ് പിള്ള, നാരായണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവരോടൊപ്പം പതിനഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ഒരു ബൈക്ക് റേസിനു വേണ്ടിയാണ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയത്. അനില്‍ രാധാകൃഷ്ണന്റെ കൂടെ ചേര്‍ന്ന് എന്‍ പ്രശാന്ത് (കലക്ടര്‍) ഈ ചിത്രത്തിലൂടെ തന്റെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

English summary
It is the second collaboration of Kunchacko Boban and Anil Radhakrishnan Menon, who have earlier teamed up for the adventure movie Lord Livingstone 7000 Kandi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam