»   » മഹേഷ് നാരായണന്റെ ടേക്ക് ഓഫില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ഒറ്റ പൈസ പോലും വാങ്ങുന്നില്ല!

മഹേഷ് നാരായണന്റെ ടേക്ക് ഓഫില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ഒറ്റ പൈസ പോലും വാങ്ങുന്നില്ല!

Posted By: Sanviya
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ടേക്ക് ഓഫ്. ചിത്ര സംയോജകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ കുടുംബത്തിനൊരു സഹായമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ഇറാഖിലെ ത്രിക്രിത്തില്‍ നടന്ന നടന്ന വിമത സേനയുടയെ ആക്രമണത്തില്‍ ഒരു ആശുപത്രിയില്‍ പെട്ടു പോകുന്ന 44 മലയാളി നേഴ്‌സുമാരുടെ ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷമാണ് ചിത്രത്തിന്റെ പ്രമേയം.


ഒരു നേഴ്‌സിന്റെ വേഷമാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സാധരണ മലയാള സിനിമയില്‍ മെയില്‍ നേഴ്‌സായി അഭിനയിച്ച നായകന്മാര്‍ കുറവാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു വേഷമാണ് കുഞ്ചാക്കോ ബോബന്റേത്.


പ്രതിഫലം വാങ്ങുന്നില്ല

ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. രാജേഷ് പിള്ളയെ സ്‌നേഹിക്കുന്നവരില്‍ പലരും സഹകരിക്കാന്‍ മുന്നോട്ട് വരികയായിരുന്നവെന്ന് ആന്റോ ജോസഫ് പറഞ്ഞു.


നിവിന്‍ പോളിയും മുന്നോട്ട് വന്നു

ചിത്രത്തിന്റെ പ്രചാരകന്‍ നിവിന്‍ പോളിയാണ്. ഞാന്‍ ചെയ്യാമെന്നേറ്റ് നിവിന്‍ പോളി തന്നെ മുന്നോട്ട് വരികയായിരുന്നുവെന്ന് ആന്റോ ജോസഫ് പറയുന്നു.


ഫഹദ് ഫാസില്‍

ഇന്ത്യന്‍ എംബസിയിലെ ഒരു അംബാസിഡറുടെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. റാസല്‍ ഖൈമയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹൈദരബാദ്, കൊച്ചി എന്നിവടങ്ങളിലും ചിത്രീകരക്കുന്നുണ്ട്.


പാര്‍വ്വതി

ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വ്വതി ശക്തമായ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിലീസ് ഡേറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


നിര്‍മാണം

രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


English summary
Kunchacko Boban no remuneration for Take Off.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam