»   » ദാ..'ദാസനും വിജയനും' വീണ്ടും !!

ദാ..'ദാസനും വിജയനും' വീണ്ടും !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജോടികളിലൊന്നാണ് ദാസനും വിജയനും .1987 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച കഥാപാത്രങ്ങളാണിത്. ഇന്നും പ്രേക്ഷക മനസ്സില്‍ ഈ ജോടികളുണ്ടെന്നതിനു തെളിവാണ് പല സന്ദര്‍ങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ദാസന്‍ വിജയന്‍ സംഭാഷണങ്ങള്‍. എന്നാല്‍ പഴയ ദാസനെയും വിജയനെയും വീണ്ടും ഓര്‍മ്മിക്കാനവസരമൊരുക്കുകയാണ് അടുത്ത കുഞ്ചാക്കോ ബോബന്‍ ചിത്രം കൊച്ചവ്വ പൗലോ അയ്യപ്പ പൗലോ.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായ കൊച്ചവ്വയ്യേയും അയ്യപ്പദാസിനെയും അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷുമാണ് .ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ അയ്യപ്പദാസിനെയും കൊച്ചവ്വയേയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ ഇതി വൃത്തം.

kochavva-paulo-ayyappa-coelho

കൊച്ചവ്വയും അയ്യപ്പദാസും പഴയ ആ ദാസനെയും വിജയനെയും ഓര്‍മ്മിപ്പിക്കുമെന്നാണ് ചിത്രത്തിന്റെ ടീസര്‍ വ്യക്തമാക്കുന്നത്. പഴയ ഉദയാ സ്റ്റുഡിയോയെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്ന് കുഞ്ചാക്കോ ബോബന്‍ നിര്‍മിയ്ക്കുന്ന ചിത്രം കൂടിയാണ് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

English summary
The teaser of Kunchacko Boban's Kochuovva Paulo Ayyappa Coelho is seemingly cut to make one thing clear - it was ready to usher in a lot of good memories.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam