»   » വീണ്ടും തേപ്പുകാരിയായി സ്വാസിക! ഇവള്‍ക്ക് ഇത് തന്നെയാണോ പണി? കുട്ടനാടന്‍ മാര്‍പാപ്പ ട്രെയിലര്‍!!

വീണ്ടും തേപ്പുകാരിയായി സ്വാസിക! ഇവള്‍ക്ക് ഇത് തന്നെയാണോ പണി? കുട്ടനാടന്‍ മാര്‍പാപ്പ ട്രെയിലര്‍!!

Written By:
Subscribe to Filmibeat Malayalam

നാദിര്‍ഷയുടെ സംവിധാനത്തിലെത്തി കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഒരു തേപ്പുകാരിയുണ്ടായിരുന്നത് എല്ലാവര്‍ക്കുമറിയാം. സീരിയല്‍ നടിയായ സ്വാസികയായിരുന്നു സിനിമയില്‍ തേപ്പുകാരിയായി അഭിനയിച്ചത്. വീണ്ടും അതുപോലൊരു കഥാപാത്രത്തിലൂടെ സ്വാസിക ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയിലെ ട്രെയിലറിലൂടെയാണ് സ്വാസികയുടെ തേപ്പ് കഥ വീണ്ടും പുറത്ത് വന്നത്.

kuttanada

ക്യാമറമാന്‍ ജോണ്‍ പോള്‍ എന്ന വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നല്ലൊരു സുന്ദരനായി വന്ന ചാക്കോച്ചനെ കാണുമ്പോള്‍ നീ ഇത്രയും സുന്ദരനാവുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്ന് നിന്നെ ഞാന്‍ വേണ്ടെന്ന് വെക്കില്ലെന്നായിരുന്നു സ്വാസിക പറയുന്നത്. ഇതാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്ന ഡയലോഗും. മുഴുനീള എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന മാര്‍പാപ്പ ഛായഗ്രാഹകനായ ശ്രീജിത്ത് വിജയനാണ് സംവിധാനം ചെയ്യുന്നത്.


kuttanadan-maarpappa

കുട്ടനാടെന്നും ആലപ്പുഴയെന്നും സിനിമയിലൂടെ കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത് കുഞ്ചാക്കോ ബോബനെയാണ്. ചാക്കോച്ചന്‍ നായകനായി അഭിനയിച്ച ചില സിനിമകള്‍ കുട്ടനാടിനെ ആസ്പദമാക്കി ആയിരുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം. ആ കൂട്ടത്തിലേക്കാണ് കുട്ടനാടന്‍ മാര്‍പാപ്പ കൂടി എത്തുന്നത്. സിനിമ അടുത്ത് തന്നെ റിലീസിനൊരുങ്ങുകയാണ്. അദിതി രവിയാണ് സിനിമയിലെ നായിക. ഒപ്പം ശാന്തി കൃഷ്ണ, ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഹസീബ് ഹനീഫ് ആണ് കുട്ടനാടാന്‍ മാര്‍പാപ്പ നിര്‍മ്മിക്കുന്നത്.


English summary
Kunchacko Boban's Kuttanadan Marpappa triler out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X