Related Articles
കോമഡി സ്കിറ്റുകളുടെ മധുരവും ജയറാമിന്റെ കയ്പ്പുമായി ഏകവർണ്ണതത്ത.. (ഏതോ ഒരു പറവ) ശൈലന്റെ റിവ്യൂ
ദിലീപിന് മുന്നില്‍ പതറാതെ കുഞ്ചാക്കോ ബോബനും ജയറാമും, ബോക്സോഫീസില്‍ 'പഞ്ചവര്‍ണ്ണതത്ത' കുതിക്കുന്നു!
മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!
പിഷാരടിയുടെ സിനിമയില്‍ ധര്മജന് രാജാവ്! മൂന്ന് മേക്കോവറുകളുമായി ധര്‍മജന്റെ കള്ളക്കളി കണ്ടുപിടിച്ചു!
മമ്മൂട്ടിയുണ്ട്, മഞ്ജു വാര്യരുണ്ട്, ചാക്കോച്ചനുണ്ട്, നീരജിന്റെ വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ വൈറല്‍!
ജയറാമേട്ടനെ പൊടി തട്ടി എടുത്ത് പിഷാരടിയുടെ ബ്രില്ല്യന്‍സ്! എങ്ങും ട്രോള്‍ പെരുമഴയാണ്..
മോഹന്‍ലാലിന്റെയും റഹ്മാന്റെയും നായികയായി തിളങ്ങി നിന്ന താരങ്ങള്‍ വീണ്ടും സിനിമയിലെത്തിയപ്പോള്‍!
അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബന്. ചിത്രത്തിന്റെ വിജയം ചാക്കോച്ചന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു.അനിയത്തിപ്രാവിന് ശേഷവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചാക്കോച്ചന് ലഭിച്ചിരുന്നു. ഇതില്‍ ചാക്കോച്ചന്-ശാലിനി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കാണ് മികച്ച സ്വീകാര്യത ലഭിച്ചിരുന്നത്. കമല്‍ സംവിധാനം ചെയ്ത നിറം ഈ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു.
തന്റെ മാസ് ഡയലോഗില്‍ പുലിവാല് പിടിച്ച് അല്ലു അര്ജുന്: ട്വിറ്ററില്‍ ട്രോളിക്കൊന്ന് ആരാധകര്‍
ചിത്രത്തില്‍ നടി ജോമോളും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.ചിത്രത്തില്‍ വര്‍ഷ എന്ന കഥാപാത്രമായാണ് ജോമോള്‍ എത്തിയിരുന്നത്. കോളേജ് ക്യാമ്പസിലെ സൗഹൃദവും മറ്റും പറഞ്ഞ സിനിമയായിരുന്നു നിറം. ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ചാക്കോച്ചനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ റോളിലാണ് ജോമോള്‍ എത്തിയിരുന്നത്.

നിറത്തിനു മുന്‍പ് മയില്‍പ്പീലിക്കാവ് എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. അനില്‍ ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ തിലകനും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. അടുത്തിടെ വനിതാ പുരസ്കാര ചടങ്ങില്‍ ചാക്കോച്ചനും ജോമോളും കണ്ടുമുട്ടിയിരുന്നു. ചാക്കോച്ചന് മികച്ച കുടുംബ നായകനുളള പുരസ്കാരം നല്‍കുന്നതിനാണ് ജോമോള്‍ വേദിയിലെത്തിയിരുന്നത്.

ഏറെക്കാലത്തിനു ശേഷമായിരുന്നു ഒരു പുരസ്കാര ദാന ചടങ്ങില്‍ ഇരുവരും പങ്കെടുത്തത്. അവാര്‍ഡ് ദാനത്തിന് ജോമോള്‍ ചാക്കോച്ചിയെന്ന് വിളിച്ചായിരുന്നു കുഞ്ചാക്കോ ബോബനെ വേദിയിലേക്ക് ക്ഷണിച്ചിരുന്നത്. വേദിയിലെത്തിയ ചാക്കോച്ചന് ജോമോളെ കണ്ട് പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തനിക്ക് പുരസ്കാരം നല്കുന്ന സമയത്ത് ജോമോള്‍ വീഴുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നാണ് ചാക്കോച്ചന് പറഞ്ഞത്. ചാക്കോച്ചന് പറഞ്ഞത് കേട്ട് സദസിലുളളവരെല്ലാം കൈയ്യടിച്ചിരുന്നു. അവാര്‍ഡിനു പുറമേ ഇത്തവണ ഒരു തകര്‍പ്പന്‍ ഡാന്‍സും പുരസ്കാര വേദിയില്‍ ചാക്കോച്ചന് കളിച്ചിരുന്നു. ചാക്കോച്ചന്റെ ഡാന്‍സ് സദസിലുണ്ടായിരുന്നു ദുല്‍ഖര്‍,ഫഹദ് ടോവിനോ എന്നിവര്‍ നിറഞ്ഞ കൈയ്യടികളോടെ ആസ്വദിച്ചിരുന്നത്.
കൈനിറയെ ചിത്രങ്ങളുമായി ടോവിനോ: ഈ വര്‍ഷവും അച്ചായന് കൊണ്ടുപോവും! കാണാം
ലാലേട്ടനോടുളള മീനുക്കുട്ടിയുടെ ഇഷ്ടം കാണിച്ചുകൊണ്ട് ആ പാട്ടെത്തി: വീഡിയോ കാണാം
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.