»   » വിമാനത്തില്‍ നിന്നും ചാക്കോച്ചന്‍ എടുത്തു ചാടുന്നു, ആകാശ ഡൈവിങ്ങ് വിഡിയോ വൈറല്‍, കാണൂ

വിമാനത്തില്‍ നിന്നും ചാക്കോച്ചന്‍ എടുത്തു ചാടുന്നു, ആകാശ ഡൈവിങ്ങ് വിഡിയോ വൈറല്‍, കാണൂ

Posted By: Nihara
Subscribe to Filmibeat Malayalam

സാഹസികതയെ ഇഷ്ടപ്പെടുന്ന താരങ്ങള്‍ സിനിമയിലുണ്ടെങ്കിലും ഇതാദ്യമായാണ് സ്‌കൈ ഡൈവിങ്ങ് പരീക്ഷണവുമായി ഒരു നടന്‍ എത്തുന്നത്. റിസ്‌ക് കൂടുമ്പോള്‍ ത്രില്ലും കൂടും. പൊതുവേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഇത്തരത്തിലുള്ള കാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചുവെന്ന് വരില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

പുതിയ ചിത്രമായ രാമന്റെ ഏദന്‍ തോട്ടത്തിന്റെ പ്രചാരണതാര്‍ത്ഥമാണ് ഇത്തരത്തിലൊരു സാഹസികതയുമായി ചാക്കോച്ചനെത്തിയിട്ടുള്ളത്. ദുബായില്‍ നടത്തിയ ആകാശപ്പറക്കലിന്റെ വിഡിയോ ഫേസ് ബുക്കിലൂടെ താരം പങ്കു വെച്ചിട്ടുണ്ട്.

ദുബായിലെ ആകാശച്ചാട്ടത്തിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നത്

പൊതുവേ സാഹസികപ്രിയനായ കുഞ്ചാക്കോ ബോബനാണ് ആകാശ ഡൈവുമായി രംഗത്തെത്തിയിട്ടുള്ളത്. ആദ്യമായാണ് ഒരു സിനിമാതാരം ഇത്തരമൊരു കാര്യവുമായി രംഗത്തു വരുന്നത്. ചാക്കോച്ചന്റെ ഫേസ് ബുക്ക് ിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

ചിത്രീകരണത്തിന്റെ ഭാഗമായി നടത്തിയ സാഹസികത

രാമന്റെ ഏദന്‍ തോട്ടം സിനിമാ ചിത്രീകരണത്തിനിടയില്‍ നടത്തിയ സാഹസിക പ്രകടനത്തെക്കുറിച്ച് താരം പറയുന്നത് ഇപ്രകാരമാണ്. റിസ്‌ക് കൂടുമ്പോള്‍ ത്രില്ല് കൂടും. പൊതുവേ ഇത്തരം കാര്യങ്ങളോട് താല്‍പര്യം കൂടുതലാണ് . എല്ലാവര്‍ക്കും ഇക്കാര്യം ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നില്ലെന്നും താരം പറഞ്ഞു.

താഴെയെത്തുമ്പോള്‍ കാണാം

ആദ്യമായാണ് സ്‌കൈഡൈവ് ചെയ്യുന്നത്. താഴെയെത്തുമ്പോള്‍ കാണാമെന്ന് പ്രിയയോടു പറഞ്ഞതിനു ശേഷമാണ് കുഞ്ചാക്കോ ബോബന്‍ പരിശീലകനോടൊപ്പം വിമാനത്തില്‍ കയറുന്നത്.

ചാക്കോച്ചന്റെ ഫേസ് ബുക്ക് വിഡിയോ വൈറലാകുന്നു

ആദ്യമായി നടത്തിയ സ്‌കൈ ഡൈവിന്റെ വിഡിയോ താരം ഫേസ് ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളുള്‍പ്പടെ നിരവധി പേരാണ് ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ വിഡിയോ വൈറലായിക്കഴിഞ്ഞു.

വിഡിയോ കാണൂ..

English summary
Kunchako Boban shares experience of sky driving in dubai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam