»   » കൂതറയായി കട്ടശിവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ റിലീസിങ്ങ് തീയതി അറിയൂ !!

കൂതറയായി കട്ടശിവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ റിലീസിങ്ങ് തീയതി അറിയൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

സിദ്ധാര്‍ത്ഥ് ഭരതനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ വര്‍ണ്യത്തില്‍ ആശങ്കയുടെ റിലീസിങ്ങ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തൃശ്ശൂര്‍ ഗോപാല്‍ജി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് ഒരുക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ബിജു മേനോന്‍ എന്തിനാണ് സണ്ണി വെയിന് റോസാപ്പൂ നല്‍കിയതെന്നറിയാമോ ??

കട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരിക്കല്‍പ്പോലും പുഞ്ചിരിക്കാത്ത നോക്കിലും പെരുമാറ്റത്തിലും വളരെ പരുക്കനായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലുക്കില്‍ ഇങ്ങനെയൊക്കെയാണെങ്കിലും തമാശക്കാരനാണ് കട്ട ശിവന്‍.

Sidharth Bharathan

ആസിഫ് അലിയെയായിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനെത്തിയ കുഞ്ചാക്കോ ബോബന് നായകവേഷം ലഭിക്കുകയായിരുന്നു. തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, രചന നാരായണ്‍ കുട്ടി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

English summary
The shoot of Kunchacko Boban's upcoming movie, Varnyathilashanka directed by Sidharth Bharathan, has winded up on May 9th and the team revealed that the film will be released on August 4.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam