»   » ലാല്‍ ജോസിന്‍റെ ആട്ടിന്‍കുട്ടിയായി കുഞ്ചാക്കോ

ലാല്‍ ജോസിന്‍റെ ആട്ടിന്‍കുട്ടിയായി കുഞ്ചാക്കോ

Posted By:
Subscribe to Filmibeat Malayalam
Kunchakko Boban
ആലപ്പുഴ: കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന' പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു. 2013 മെയ് 16 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ചാക്കോയുടെ 'ജലോത്സവം 'എന്ന ചിത്രത്തില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ പുലികളായ മൂന്ന് ആങ്ങളമാരുടെ അനിയനായ ആട്ടിന്‍കുട്ടിയാണ് കുഞ്ചാക്കോ എത്തുന്നത്. ഇയാള്‍ക്ക് സ്വന്തമായി ഒരു ഹൗസ് ബോട്ട് ഉണ്ട്. ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായിക.ഇര്‍ഷാദ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു

കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയായിരുന്നു.നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. ആന്‍ അഗസ്റ്റിന്‍ ആയിരുന്നു ചിത്രത്തില്‍ നായിക. ഇമ്മാനുവല്‍ എന്ന മമ്മൂട്ടി നായകനായ ചിത്രമാണ് ലാല‍ ജോസിന്‍റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ അവസാന ചിത്രം.

തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Lal Jose's Kunchacko Boban-starrer 'Pullipulikalum Aatinkuttiyum' began filming in Alappuzha on May 16
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam