»   » കുഞ്ചാക്കോ ബോബന്‍ വീണ്ടും സുഗീതിനൊപ്പം! നായിക ആരെന്നറിയാമോ?

കുഞ്ചാക്കോ ബോബന്‍ വീണ്ടും സുഗീതിനൊപ്പം! നായിക ആരെന്നറിയാമോ?

By: Karthi
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ ഹിറ്റ് കൂട്ടുകെട്ടിനെ മലയാളത്തിന് പരിചയപ്പെടുത്തിയ ചിത്രമാണ് ഓര്‍ഡിനറി. സുഗീത് എന്ന സംവിധായകനേയും ഓര്‍ഡിനറി മലയാളത്തിന് സമ്മാനിച്ചു. ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ വിജയ ഫോര്‍മൂലയില്‍ സുഗീത് സംവിധാനം ചെയ്തു. ഇപ്പോഴിതാ സുഗീതും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണ്. ഓര്‍ഡിനറിക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. 

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

kunchacko boban

പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പതിനഞ്ചിന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ശിവദ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുകയാണ് ഈ ചിത്രത്തിലൂടെ. ശക്തമായ ഒരു സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തില്‍ ശിവദയുടേത്. അച്ചായന്‍സായിരുന്നു ഒടുവില്‍ ശിവദയുടേതായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായിരുന്നു ശിവദ. 

സലിം കുമാര്‍, കണാരന്‍ ഹരീഷ്, വിഷ്ണു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകും. ലോറന്‍സ് ഏയ്ഞ്ചല്‍ മരിയ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ദോഹയിലെ വ്യവസായിയായ ലോറന്‍സ് ആണ്.

English summary
After Madhura Naranga Sugeeth and Kunchacko Boban team up again. Sshivada paired opposite Kunchako Boban for the first time.
Please Wait while comments are loading...

Malayalam Photos

Go to : More Photos