»   » ആട്ടിന്‍കുട്ടിയായി ചാക്കോച്ചന്‍

ആട്ടിന്‍കുട്ടിയായി ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ ലാല്‍ജോസ്-ചാക്കോച്ചന്‍-സിന്ധുരാജ് ടീം വീണ്ടും ഒന്നിയ്ക്കുകയാണ്. 'പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നാല് സഹോദരന്‍മാരുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കുന്നത്.

Kunchacko Boban

ഇളയ സഹോദരനായി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കും. എന്നാല്‍ മറ്റ് സഹോദരന്‍മാരുടെ വേഷം കൈകാര്യം ചെയ്യുന്നതാരാണ് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കുട്ടനാട് കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നര്‍മ്മത്തിന് നല്ല പ്രാധാന്യം നല്‍ക്കുന്നുണ്ട്.

ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജ് പൊളിച്ചെഴുതാന്‍ ചാക്കോച്ചനെ സഹായിച്ചത് 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യായിരുന്നു. നായികയായ ആന്‍ അഗസ്റ്റിനും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടാനായി. പുതിയ ചിത്രത്തിലും നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരനായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. മൂത്ത സഹോദരന്‍മാര്‍ ഒപ്പിക്കുന്ന പൊല്ലാപ്പുകള്‍ക്ക് ഇരയാവുന്ന ഇളയസഹോദരനായി ചാക്കോച്ചന്‍ എത്തുമ്പോള്‍ എല്‍സമ്മയിലൂടെ നേടിയ വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Actor is most excited about teaming up with director Lal Jose, after his Elsamma Enna Aankutty, which gave Kunchacko's career a new lease of life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam