»   » മോഹന്‍ലാലും ദിലീപുമൊന്നുമല്ല, കളക്ടര്‍ ബ്രോയുടെ നായകനാകുന്നത്, ഉദ്യോഗസ്ഥനായി എത്തുന്നത് ഈ താരം

മോഹന്‍ലാലും ദിലീപുമൊന്നുമല്ല, കളക്ടര്‍ ബ്രോയുടെ നായകനാകുന്നത്, ഉദ്യോഗസ്ഥനായി എത്തുന്നത് ഈ താരം

Posted By: നിഹാര
Subscribe to Filmibeat Malayalam

കളക്ടര്‍ബ്രോയും അനില്‍ രാധാകൃഷ്ണനും ഒരുമിക്കുന്ന ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്) ല്‍ നായകനായി എത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരം. കളക്ടര്‍ ബ്രോയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന കളക്ടറുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു സിനിമാ പ്രേമി കൂടിയായ ബ്രോ ഇപ്പോള്‍ തിരക്കഥ എഴുതുകയാണ്.

ജോസഫ് അലക്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇടയ്‌ക്കൊക്കെ ബ്രോ കാഴ്ച വെയ്ക്കുന്നത്. ബ്രോയുടെ നിലപാടുകള്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അനില്‍ രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് പുതിയ ചിത്രത്തില്‍ കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടര്‍ ബ്രോയും ഉണ്ടെന്നുള്ള കാര്യം പുറത്തുവന്നിട്ട് നാളുകളേറെയായി. ഉദ്യോഗസ്ഥ തലത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന വ്യക്തിത്വമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഒാഡിഷനിലൂടെ 15 പുതുമുഖങ്ങളെയാണ് സംവിധായകന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

സമൂഹത്തിന് മാതൃകയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണഅ ചിത്രം കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏറെ വ്യത്യസ്തതയയുള്ള കഥാപാത്രവുമായി കുഞ്ചാക്കോ ബോബന്‍

ചോക്ലേറ്റ് ഹീറോയായി തുടങ്ങിയ കുഞ്ചാക്കോ ബോബന്റെ കരിയര്‍ ഗ്രാഫ് വളരെ പെട്ടെന്നാണ് മാറി മറഞ്ഞത്. തുടക്കത്തില്‍ ക്യാംപസ് പ്രണയനായകനായി തിളങ്ങിയ താരത്തിന് കുറേയേറെ കഴിഞ്ഞാണ് വ്യത്യസ്തമായ വേഷം ലഭിച്ചു തുടങ്ങിയത്. അഴിമതിക്ക് കൂട്ടു നില്‍ക്കാതെ സ്വന്തം കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. രഞ്ജിത്ത് ശങ്കറിന്റെ രാമന്റെ ഏതന്‍തോട്ടമാണ് ചാക്കോച്ചന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രത്തിലും നായകന്‍ കുഞ്ചാക്കോ ബോബനാണ്.

പുതുമുഖങ്ങള്‍ക്ക് അവസരം

നെടുമുടി വേണു, നൈല ഉഷ, രാജീവ് പിള്ള, ജോയ് മാത്യു തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 15 പുതുമുഖങ്ങളെയാണ് ഓഡിഷനിലൂടെ തിരഞ്ഞെടുത്തതെന്ന് അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സിനിമാ പ്രേമിയായ കളക്ടര്‍ ബ്രോയുടെ തിരക്കഥ

തിരക്കഥ എഴുതുന്ന തിരക്കിലാണ് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന കളക്ടറുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു സിനിമാ പ്രേമി കൂടിയായ ബ്രോ ഇപ്പോള്‍ തിരക്കഥ എഴുതുകയാണ്. പറ്റിയ ടീമിനെ കിട്ടിയാല്‍ സിനിമയില്‍ ഒരു കൈ നോക്കാമെന്ന് മുന്‍പ് പ്രശാന്ത് നായര്‍ പറഞ്ഞിരുന്നു.

സിനിമയ്ക്കും അപ്പുറത്തെ സൗഹൃദം

കളക്ടര്‍ ആവുന്നതിനും മുന്‍പേ പ്രശാന്തിനെ അറിയാമെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. വ്യക്തിപരമായി നല്ല അടുപ്പമുള്ള ആളാണ്. തികഞ്ഞ ഒരു സിനിമാ പ്രേമി കൂടിയാണ് ബ്രോയെന്നും അനില്‍ പറഞ്ഞു. അനിലേട്ടന്‍ എനിക്ക് സഹോദര തുല്യനാണ്. സിനിമയെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യാറുണ്ട്. സാധാരണ സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. തിരക്കഥ എഴുതുന്നതായൊന്നും ഫീല്‍ ചെയ്തില്ല. എന്റെ ആശയങ്ങള്‍ പറഞ്ഞപ്പോള്‍ എഴുതാന്‍ പ്രേരിപ്പിച്ചുവെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

English summary
The filmmaker tells , "Kunchacko is part of the cast and will be playing a bureaucrat. It's a completely different role from the last film we did together. His character as the government official is an inspiring figure in the society and is one of the several pivotal characters in the social satire." The movie, which is co-scripted by Anil and collector Prashanth Nair, also has Nyla Usha, Nedumudi Venu, Ketaki Narayan, Rajeev Pillai, Sudheer Karamana, Joy Mathew and Shaheen Siddique in important roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam