»   » വള്ളിയും തെറ്റി പുള്ളിയും തെറ്റി, കുഞ്ചാക്കോ ബോബൻ ഹനുമാന്‍ വേഷത്തില്‍.. കാണൂ..

വള്ളിയും തെറ്റി പുള്ളിയും തെറ്റി, കുഞ്ചാക്കോ ബോബൻ ഹനുമാന്‍ വേഷത്തില്‍.. കാണൂ..

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം മുതല്‍ വള്ളിയും തെറ്റി പുള്ളിയും തെറ്റി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധി നേടിയിരുന്നു. മലയാളികളുടെ പ്രിയ നടി ശ്യാമിലി നായികയായി എത്തുന്നതാണ് ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്.

നാട്ടിന്‍ പുറത്തെ ഒരു സാധാരണകാരന്റെ പ്രണയവും ജീവിതവുമാണ് ചിത്രത്തില്‍. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു തിയേറ്റര്‍ ഉടമയുടെ വേഷമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വേണ്ടി കുഞ്ചാക്കോ ബോബന്‍ ഹനുമാന്‍ വേഷം അണിയുന്നുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള ഹനുമാന്‍ പോരാട്ടം എന്ന കലാരൂപത്തിന് വേണ്ടിയാണ് കുഞ്ചാക്കോ ഹനുമാന്‍ വേഷം അണിയുന്നത്.


kunchacko-boban

പത്ത് ദിവസത്തോളമെടുത്തിട്ട് ചിത്രീകരിച്ചിച്ച ഈ കലാരൂപം ചെയ്യാന്‍ രാവും പകലുമെല്ലാം ചായം തേച്ചാണ് ചാക്കോച്ചന്‍ ഈ രംഗത്തില്‍ അഭിനയിച്ചത്. ഷൂട്ടിങിന്റെ അവസാന ദിവസം ഡയറക്ടറും അണിയറ പ്രവര്‍ത്തകരും പച്ചച്ചായം തേച്ച് കുഞ്ചാക്കോ ബോബന്റെ ഹനുമാന്‍ വേഷത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഫോട്ടോ കാണു..


kunchackoboban-02

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അച്ചാപ്പൂ മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിഷുവിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Kunchacko Boban in Vallem Thetti Pulleem Thetti.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam