»   » ബൈക്കില്‍ വന്ന ചാക്കോച്ചനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തി... കണ്ടുനിന്നവരുടെ പ്രതികരണം ഇങ്ങനെ!!!

ബൈക്കില്‍ വന്ന ചാക്കോച്ചനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തി... കണ്ടുനിന്നവരുടെ പ്രതികരണം ഇങ്ങനെ!!!

By: Karthi
Subscribe to Filmibeat Malayalam

സിനിമ ചിത്രീകരണത്തില്‍ പലപ്പോഴും അപകടകരമായ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അഭിനേതാക്കള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത് മുന്‍കൂട്ടി കണ്ട് ഇത്തരം രംഗങ്ങളില്‍ താരങ്ങള്‍ക്ക് പകരം ഡ്യൂപ്പുകളാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാറുള്ളത്. എന്നാല്‍ അപകട സാധ്യതകളെ തള്ളിക്കളഞ്ഞ് പൂര്‍ണതയ്ക്ക് വേണ്ടി താരങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുക്കാറുണ്ട്. 

ദിലീഷ് പോത്തന്റെ പുതിയ ചിത്രം, നായകന്‍ മമ്മൂട്ടിയോ??? സംവിധായകന്‍ പറയുന്നത് ഇങ്ങനെ...

അത്തരത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ അപകട സാധ്യതയുള്ള ഒരു രംഗം കുഞ്ചാക്കോ ബോബന്‍ ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. എന്നാല്‍ അപകടമുണ്ടാകാതെ ആ രംഗം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ചാക്കോച്ചനായി.

കൗട്ട ശിവന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലായിരുന്നു രംഗം. കൗട്ട ശിവന്‍ എന്ന മുഴുക്കുടിയനും ചട്ടമ്പിയും താന്തോന്നിയുമായ കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ചാക്കോച്ചന്‍ സമ്മതിച്ചില്ല

ബൈക്ക് ഓടിച്ച് വരുന്ന ചാക്കോച്ചനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തുന്ന ഒരു ചിത്രത്തിലുണ്ടായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകനും നിര്‍മാതാവും പറഞ്ഞെങ്കിലും തനിയെ ചെയ്യാമെന്നായിരുന്നു ചാക്കോച്ചന്റെ തീരുമാനം.

കരിക്കിന് എറിഞ്ഞ് വീഴ്ത്തി

ഒടുവില്‍ ചാക്കോച്ചന്‍ തന്നെ ആ രംഗത്ത് അഭിനയിച്ചു. ബൈക്കിലെത്തിയ ചാക്കോച്ചന്റെ നെഞ്ചില്‍ തന്നെ കരിക്കിന് ഏറ് കിട്ടി. ഏറ് കിട്ടിയ ചാക്കോച്ചന്‍ ബൈക്കില്‍ നിന്നും മറിഞ്ഞ് വീണു. ഉടന്‍ തന്നെ സെറ്റിലുള്ളവരെല്ലാം കൈയടിച്ചു. ഒറ്റ ടേക്കില്‍ തന്നെ ഓകെയായിരുന്നു രംഗം.

രണ്ട് വര്‍ഷത്തിന് ശേഷം

2015ല്‍ ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. കുഞ്ചാക്കോ ബോബനും സിദ്ധാര്‍ത്ഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമായരുന്നു ഇത്.

വീഡിയോ പുറത്ത്

കുഞ്ചാക്കോ ബോബനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തുന്ന വീഡിയോ വീഡിയോ ക്ലിപ്പ് പുറത്ത് വന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം...

ചാക്കോച്ചനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തുന്ന വീഡിയോ കാണാം.

English summary
Kunchacko Boban's Varnyathi Aasanka shooting video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam