twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ഇനി ജേര്‍ണലിസ്റ്റ്,കരാര്‍ ഒന്നര വര്‍ഷം?

    By Meera Balan
    |

    കൊച്ചി: കുഞ്ചാക്കോ ബോബന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി വേഷമിടുന്നു. റൊമാന്റിക്-കോമഡി വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീരിയസ് കഥാപാത്രത്തിലേക്ക് മാറുകയാണ് കുഞ്ചാക്കോ ബോബന്‍. ഡോ.ബിജു സംവിധാനം ചെയ്യുന്ന 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ഫോട്ടോ ജേര്‍ണലിറ്റ് ആകുന്നത്.

    എന്‍ഡോ സള്‍ഫാന്‍ ദുരിതത്തെപ്പറ്റിയാണ് ചിത്രം പറയുന്നത്. 20 വര്‍ഷത്തെ ഗവേഷണത്തിലൂടെ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ താന്‍ പകര്‍ത്തിയ ഫോട്ടോകളിലൂടെ അവതരിപ്പിയ്ക്കുകയാണ് ചിത്രത്തിലെ കുഞ്ചാക്കോയുടെ കഥാപാത്രം. ഒന്നര വര്‍ഷത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി വേണ്ടി വരുന്നത്.തുടര്‍ച്ചയായ ഷൂട്ടിംഗ് അല്ല. നാല് സീസണുകളാണ് ചിത്രത്തില്‍ ചിത്രീകരിയ്ക്കുക. അതിന് വേണ്ടിയാണ് ഒരു വര്‍ഷത്തോളം ചിത്രീകരണത്തിനായി എടുക്കുന്നത്.

    kunchako Boban

    മഴക്കാലമായതിനാല്‍ ജൂണില്‍ തന്നെ ഷൂട്ടിംഗ് ആരംഭിയ്ക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ദുരന്തത്തിന്റെ ഭീകരതയെപ്പറ്റി തനിയ്ക്ക് കൂടുതല്‍ മനസിലായതെന്നും ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഡോക്ടര്‍ ബിജുവിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ ഒരു മെയിന്‍സ്ട്രീം തീയേറ്റര്‍ റിലീസ് വലിയ ചിറകുള്ള പക്ഷികള്‍ക്കും കാണില്ല.

    English summary
    Kunchacko Boban will turn photo-journalist for Dr Biju
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X