»   » പത്മകുമാര്‍ ചിത്രത്തില്‍ ചാക്കോച്ചന്‍ നായകന്‍

പത്മകുമാര്‍ ചിത്രത്തില്‍ ചാക്കോച്ചന്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Kunchacko Bobban
സംവിധായകന്‍ പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു. പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്ത്രിന് നിഷാദ് കോയയാണ് തിരക്കഥയൊരുക്കുന്നത്. അടുത്തകാലത്ത് വന്‍ഹിറ്റായി മാറിയ ഓര്‍ഡിനറിയെന്ന ചിത്രത്തിന്റെ തിരക്കഥയും നിഷാദിന്റേതായിരുന്നു. ഒരു ഗ്രാമത്തെ കേന്ദ്രമാക്കിയുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചാക്കോച്ചനും മുകേഷും ചിത്രത്തില്‍ സുപ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തില്‍ മുകേഷ് എത്തുമ്പോള്‍ ഗ്രാമത്തിലെ യുവ പ്രവര്‍ത്തകരന്റെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. രാജ്യത്തിനായി ജീവിതം ബലിയര്‍പ്പിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാസമ്പന്നനായ ചെറുപ്പക്കാരനായിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്.

അച്ഛന്റെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാറില്‍ നിന്നും ലഭിച്ച സഹായധനം ഉപയോഗിച്ച് ഈ യുവാവ് ഒരു ബിസിനസ് തുടങ്ങുകയും തുടര്‍ന്ന് ഒട്ടേറെ സംഭവവികാസങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയാണ്. ഈ സംഭവങ്ങളിലൂടെയാണ് ചിത്രത്തന്റെ കഥ വികസിക്കുന്നത്. ഗ്രാമത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കൊപ്പം പ്രണയവും സാധാരണക്കാരന്റെ ജീവിതവുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, നിയാസ് എന്നിവരെല്ലാം പ്രധാനവേഷത്തില്‍ അഭിനയിക്കും. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഒക്ടോബറില്‍ കോഴിക്കോട്ട് ചിത്രീകരണം തുടങ്ങുമെന്ന് അണിയറക്കാര്‍ അറിയിച്ചു.

English summary
Kunchacko Bobban is doing the lead in Padma Kumar's next untitled film scripted by Nishad Koya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam