For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തില്‍ നിന്നും ആസിഫ് പുറത്ത്, കാരണം ?? പകരം വരുന്നത് ??

  By Nihara
  |

  യുവനിരയില്‍ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രത്തില്‍ നിന്നും ആസിഫ് അലി പിന്‍മാറിയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാകുന്നതെന്ന് സിദ്ധാര്‍ത്ഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരതന്റെയും പ്രമുഖ അഭിനേത്രി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്.

  സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നിദ്രയ്ക്ക് ശേഷമാണ് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ ഒരുക്കിയത്. വന്‍വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ടാഗ് ലൈനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചോദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട പ്രേക്ഷകരാരും ഈ ഡയലോഗ് മറക്കാനിടയില്ല.

  മാറ്റം

  നായകനെ മാറ്റാന്‍ കാരണം??

  വര്‍ണ്യത്തിലാശങ്ക അതു താനല്ലയോ ഇത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തത് സംവിധായകന്‍ തന്നെയായിരുന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് കാര്യങ്ങള്‍ പുറത്തുവിട്ടത്. ആസിഫ് അലിയാണ് നായകനെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.

  സിദ്ധാര്‍ഥും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്നു

  സിദ്ധാര്‍ത്ഥിന്‍റെ വര്‍ണ്യത്തില്‍ ആശങ്ക

  നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ സിനിമകള്‍ക്ക് ശേഷം 'വര്‍ണ്യത്തില്‍ ആശങ്ക' .യുമായി സിദ്ധാര്‍ത്ഥ് ഭരതന്‍ .'ചന്ദ്രേട്ടന്റെ' സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്, ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍. കുഞ്ചാക്ക ബോബനാണ് നായക വേഷത്തില്‍ എത്തുന്നത്.

  നീണ്ട ഇടവേളയ്ക്കു ശേഷം

  ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം

  ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ദിലീപ് ചിത്രം പുറത്തിറങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് പുതിയ സിനിമയുമായി വരുന്നത്. കരിയറിലെ ആദ്യചിത്രമായ 'നിദ്ര' നിരൂപകശ്രദ്ധ നേടിയെങ്കിലും ബോക്‌സ്ഓഫീസ് വിജയത്തില്‍ നിന്ന് അകന്നുനിന്നിരുന്നു. പക്ഷേ രണ്ടാം ചിത്രമായ 'ചന്ദ്രേട്ടന്‍' തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു.

  നായിക ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല

  പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു

  ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളിലെത്തിക്കും.

  നായകനായി

  നായകനായെത്തുന്നത്...

  കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാകുന്നത്. മുന്‍പെങ്ങും ചെയ്യാത്ത കഥാപാത്രമായാണ് താരം എത്തുന്നതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ചിത്രത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നാടന്‍ പയ്യനായാണ് ചാക്കോച്ചന്‍ എത്തുന്നത്.

  English summary
  Filmmaker Sidharth Bharathan's upcoming film Varnyathilashanka Athu Than Allayo... Ithu has found its protagonist — Kunchacko Boban. The movie was earlier touted to have Asif Ali in the lead, but apparently Kunchacko has now bagged the role. On Kunchacko's character, Sidharth says, "It's a role that he has not done before. I don't want to let out much before we begin shooting for the film except that he will be playing a naadan guy."
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X